പോ​ളിം​ഗ് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ കു​റ​ഞ്ഞു : കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്ന​ണി​ക​ള്‍
Sunday, April 28, 2024 6:06 AM IST
കോ​ഴി​ക്കോ​ട്: വോ​ട്ട് പെ​ട്ടി​യി​ലാ​യെ​ങ്കി​ലും ആ​ശ​ങ്ക ഒ​ഴി​യാ​തെ കൂ​ട്ടി​യും കി​ഴി​ച്ചും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ് ഇ​വ​രെ ചി​ന്തി​പ്പി​ക്കു​ന്ന​ത്. ക​ന​ത്ത ചൂ​ടാ​ണ് വി​ല്ല​നെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്. ന​ട്ടു​ച്ച​യ്ക്ക് ബൂ​ത്ത് പ​രി​സ​ര​ത്തു​പോ​ലും ആ​ളി​ല്ലാ​യി​രു​ന്ന​ത്രെ.

ആ​ളു​ക​ൾ വ​ന്നു​തു​ട​ങ്ങി​യ​പ്പോ​ഴാ​ക​ട്ടെ സ​മ​യം ക​ഴി​യു​ക​യും ചെ​യ്തു​വെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. പ്രാ​യ​മാ​യ​വ​രാ​ണ് വോ​ട്ട് ചെ​യ്യാ​തെ പോ​യ​വ​രി​ല്‍ ഏ​റെ​യു​മെ​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍​ക്കേ​ണ്ടി വ​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം.

ഏ​റ്റ​വും അ​വ​സാ​ന​ത്തെ ക​ണ​ക്കു​പ്ര​കാ​രം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 76.42 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ട​ക​ര​യി​ല്‍ 77.91 ശ​ത​മാ​നം വോ​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.സ്ത്രീ​ക​ളി​ൽ 77.01 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രി​ൽ 71.95 ശ​ത​മാ​ന​വും ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ 27 ശ​ത​മാ​നം പേ​രും വോ​ട്ട് ചെ​യ്തു.

നി​യ​മ​സ​ഭ മ​ണ്ഡ​ല​ത​ല​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ വോ​ട്ട് ചെ​യ്ത​ത് കു​ന്നമം​ഗ​ല​ത്തും (78.15%) കു​റ​വ് വോ​ട്ട് കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ലു​മാ​ണ് (70.95%). ജി​ല്ല​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. വൈ​കീ​ട്ട് ആ​റു​മ​ണി ക​ഴി​ഞ്ഞ​പ്പോ​ൾ 40 ശ​ത​മാ​നം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​ത്.

വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് വൈ​കി​യി​ട്ടും വോ​ട്ടെ​ടു​പ്പ് തു​ട​ർ​ന്ന​ത്. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര​യി​ൽ 82.48, കോ​ഴി​ക്കോ​ട് 81.46 ആ​യി​രു​ന്നു വോ​ട്ടിം​ഗ് ശ​ത​മാ​നം.
വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ടി​യാ​ല്‍ യു​ഡി​എ​ഫി​നും കു​റ​ഞ്ഞാ​ല്‍ എ​ല്‍​ഡി​എ​ഫി​നും ഗു​ണം ല​ഭി​ക്കു​മെ​ന്ന പ​ണ്ടു​മു​ത​ല്‍​ക്കേ​യു​ള്ള വി​ശ്വാ​സ​ത്തി​ലൂ​ന്നി​യാ​ണ് ച​ര്‍​ച്ച​ക​ള്‍ പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ക​ണ​ക്കൂ​കൂ​ട്ടി ഒ​രു​മാ​സ​ത്തി​ല​ധി​കം കാ​ത്തി​രി​ക്ക​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ശ്‌​നം.