സ്കൂ​ട്ട​റി​ന് കു​റു​കെ കാ​ട്ടു​പ​ന്നി ചാ​ടി വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു
Friday, May 3, 2024 5:36 AM IST
കോ​ട​ഞ്ചേ​രി: സ്കൂ​ട്ട​റി​ന് കു​റു​കെ കാ​ട്ടു​പ​ന്നി ചാ​ടി വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. പ​ട്ട​രാ​ട് നി​ന്ന് പാ​ല​ക്ക​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ന്ന വ​ഴി കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു.പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​റി​ൽ നി​ന്നും തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

പ​ട്ട​രാ​ട് പ​ടി​ഞ്ഞാ​റേ​ട​ത്ത് ജോ​യ​ൽ എ​ന്ന ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം തി​രി​കെ വീ​ട്ടി​ലെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.