അ​മ്മ​യ്ക്കാ​യി വിജയം സ​മ​ർ​പ്പി​ച്ച് ടെ​സ്ന
Thursday, May 9, 2024 7:10 AM IST
തേ​ർ​ത്ത​ല്ലി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തേ​ർ​ത്ത​ല്ലി മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യ വി.​എ​സ്. ടെ​സ്ന​യു​ടെ വി​ജ​യ​ത്തി​ന് പൊ​ൻ​തി​ള​ക്കം. ടെ​സ്ന​യു​ടെ ഏ​ക ആ​ശ്ര​യ​മാ​യ അ​മ്മ പ​രീ​ക്ഷ തു​ട​ങ്ങി മൂ​ന്ന് പ​രീ​ക്ഷ​ക​ൾ​ക്ക് ശേ​ഷം മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ച്ഛ​ൻ നേ​ര​ത്തെ ന​ഷ്ട​പ്പെ​ട്ട ടെ​സ്ന​ക്ക് ഈ ​വി​യോ​ഗം താ​ങ്ങാ​ൻ ക​ഴി​യാ​ത്ത​താ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ടെ​സ്ന ബാ​ക്കി പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഫ​ലം വ​ന്ന​പ്പോ​ൾ ഏ​ഴു വി​ഷ​യ​ങ്ങ​ൾ​ക്ക് എ​പ്ള​സും, ര​ണ്ടു വി​ഷ​യ​ങ്ങ​ൾ​ക്ക് എ​യും, ഒ​രു വി​ഷ​യ​ത്തി​ന് ബി ​പ്ല​സ് ഉം ​ല​ഭി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ ഈ ​വി​ജ​യം അ​മ്മ​യ്ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്നു എ​ന്നാ​ണ് വി.​എ​സ്. ടെ​സ്‌​ന പ​റ​ഞ്ഞ​ത്.