ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്തു
Thursday, May 9, 2024 7:10 AM IST
ആ​റ​ളം ഫാം: ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വീ​ടു​ക​ൾ​ക്ക് നേ​രെ​യു​ള്ള കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം വീ​ണ്ടും തു​ട​രു​ന്നു. കഴിഞ്ഞദിവസം രാ​ത്രി​യി​ൽ ബ്ലോ​ക്ക് 10ൽ ​താ​ളി​പ്പാ​റ ഭാ​ഗ​ത്തെ താ​മ​സ​ക്കാ​രാ​യ ഷി​ജു, ല​ളി​ത എ​ന്ന​ിവ​രു​ടെ വീ​ടാ​ണ് ആ​ന ത​ക​ർ​ത്ത​ത്. വീ​ടി​ന്‍റെ പി​ന്നി​ലെ ബാ​ത്ത് റൂം ​ആ​ന പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ത്തു. വീ​ടി​ന്‍റെ ഭി​ത്തി​യും ആ​ന ച​വി​ട്ടി​യ​തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട് . സം​ഭ​വ സ​മ​യ​ത്ത് ഇ​വ​ർ വീ​ട്ടി​നു​ള്ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക ആ​യി​രു​ന്നു.

രാ​ത്രി പത്തിനാണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തെ പ്ലാ​വി​ന്‍റെ ശി​ഖി​ര​ങ്ങ​ൾ ഓ​ടി​ച്ച​ശേ​ഷം ബാ​ത്‌​റൂം ത​ക​ർ​ക്കു​ക ആ​യി​രു​ന്നു. അ​തി​ന് ശേ​ഷം വീ​ടി​ന്‍റെ ഭി​ത്തി ത​ക​ർ​ത്ത് ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​ന ശ്ര​മി​ച്ചെ​ങ്കി​ലും സ​മീ​പ​വാ​സി​ക​ൾ എ​ത്തി ബ​ഹ​ളം വ​ച്ച​തോ​ടെ ആ​ന പി​ന്മാ​റു​ക ആ​യി​രു​ന്നു. ആ​ന​യെ ക​ണ്ട് വീ​ട്ടി​ൽ നി​ന്നും ഭ​യ​ന്നോ​ടി​യ ഷി​ജു​വും, ല​ളി​ത​യും അ​ത്ഭു​ത​ക​ര​മാ​യി ആ​ണ് ആ​ന​യു​ടെ മു​ന്നി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ആ​ന ത​ക​ർ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വീ​ടാ​ണ് ഇ​ത്.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും വ​നം വ​കു​പ്പ് ആ​ന​യെ തു​ര​ത്തു​ന്നു​ണ്ടെ​ങ്കി​ലും സം​ഘം ആ​ന​ക​ളെ ഒ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല . മേ​ഖ​ല​യി​ൽ വെ​ളി​ച്ചം ഇ​ല്ലാ​ത്ത​ത് ആ​ന​ക​ൾ ഇ​റ​ങ്ങി​യാ​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. കോ​ട്ട​പ്പാ​റ, താ​ളി​പ്പാ​റ ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ആ​ന​ക​ൾ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന​തും നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ന്ന​തും . ഈ ​മേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​യു​ന്ന മോ​ഴ​യാ​ന ആ​ണ് വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.