ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സി​ന് മി​ന്നും വി​ജ​യം
Friday, May 10, 2024 1:34 AM IST
ചെ​റു​പു​ഴ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് മി​ന്നും വി​ജ​യം. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ സ്കൂ​ളാ​ണ് ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ്. തു​ട​ർ​ച്ച​യാ​യി 100 ശ​ത​മാ​നം വി​ജ​യ​വും നേ​ടി​യാ​ണ് സ്കൂ​ളി​ന്‍റെ ജൈ​ത്ര​യാ​ത്ര. 282 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 90 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി, 27 പേ​ർ ഒ​ൻ​പ​ത് വി​ഷ​യ​ങ്ങ​ൾ​ക്കും 20 പേ​ർ എ​ട്ട് വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. മു​ഖ്യാ​ധ്യാ​പ​ക​ൻ ജെ​സ്റ്റി​ൻ മാ​ത്യു​വി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രും പി​ടി​എ​യും ന​ട​ത്തി​യ മാ​ത്യ​കാ പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്കൂ​ളി​ന്‍റെ മി​ക​വി​ന് മാ​റ്റു​കൂ​ട്ടി​യ​ത്.