റാ​ണി​ജയ്ക്കും കാ​ര​ക്കു​ണ്ട് ഡോ​ൺ ബോ​സ്കോ​യ്ക്കും നൂ​റു മേ​നി
Friday, May 10, 2024 1:34 AM IST
കൂ​ത്തു​പ​റ​മ്പ്: എ​സ്എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ​ക്ക് പി​ന്നാ​ലെ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ലും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി നി​ർ​മ​ല​ഗി​രി റാ​ണി ജ​യ്‌​യും കാ​ര​ക്കു​ണ്ട് ഡോ​ൺ ബോ​സ്കോ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യും.

നി​ർ​മ​ല​ഗി​രി റാ​ണി ജ​യ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ നി​ന്ന് പ​രീ​ക്ഷ എ​ഴു​തി​യ 74 പേ​രും വി​ജ​യി​ച്ചു. ഇ​തി​ൽ 14 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി.

കാ​ര​ക്കു​ണ്ട് ഡോ​ൺ ബോ​സ്കോ ക​ഴി​ഞ്ഞ 24 വ​ർ​ഷ​മാ​യി എ​സ്എ​സ്എ​ൽ​സി​ക്ക് നൂ​റു​ശ​ത​മാ​നം നേ​ടി​യി​രു​ന്നു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ തു​ട​ർ​ച്ച​യാ​യി ഒ​ൻ​പ​താം വ​ർ​ഷ​മാ​ണ് നൂ​റു​മേ​നി വി​ജ​യം നേ​ടു​ന്ന​ത്. 14 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ നി​ന്നും പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച​ത്.

മി​ക​ച്ച വി​ജ​യം നേ​ടി​യ സ​നു​ഷ സു​രേ​ന്ദ്ര​ൻ, എം. ​സാ​ന്ദ്ര എ​ന്നി​വ​ർ ദേ​ശീ​യ ബ​ധി​ര കാ​യി​ക മേ​ള​യി​ലെ മെ​ഡ​ൽ ജേ​താ​ക്ക​ളാ​ണ്. റി​യ ജോ​സ​ഫ്, സി.​ജെ സി​ൽ​ഷ എ​ന്നി​വ​ർ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ നൃ​ത്ത​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​രു​മാ​ണ്.