കൊ​ല്ലം ബൈ​പാ​സി​ല്‍ അ​പ​ക​ട പ​ര​ന്പ​ര
Friday, November 25, 2022 11:18 PM IST
കൊ​ല്ലം: കൊ​ല്ലം ബൈ​പാ​സി​ല്‍ വാ​ഹ​നാ​പ​ക​ടം. പാ​ല​ത്ത​റ​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നാ​ലു വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.
അ​പ​ക​ട​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രു ഒ​മി​നി വാ​ന്‍, ടാ​ങ്ക​ര്‍ ലോ​റി, പാ​ഴ്‌​സ​ല്‍ ലോ​റി, ബൈ​ക്ക് എ​ന്നി​വ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ക​ല്ലും​താ​ഴം ഭാ​ഗ​ത്ത് നി​ന്നും എ​ത്തി​യ ഒ​മി​നി വാ​ന്‍ ടാ​ങ്ക​ര്‍​ലോ​റി​യു​മാ​യി ആ​ണ് ആ​ദ്യം ഇ​ടി​ച്ച​ത്.
ഈ ​വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന പാ​ഴ്‌​സ​ല്‍ ലോ​റി റോ​ഡി​ന് വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
പി​ന്നാ​ലെ എ​ത്തി​യ മ​റ്റൊ​രു ബൈ​ക്ക് അ​പ​ക​ടം ക​ണ്ട് പെ​ട്ടെ​ന്ന് ബ്രേ​ക്കി​ടു​ന്ന​തി​നി​ടെ ബൈ​ക്കി​നു പി​റ​കി​ല്‍ ഇ​രു​ന്ന സ്ത്രീ ​റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ നാ​ലു​പേ​രെ പാ​ല​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക്് ഗു​രു​ത​ര​മ​ല്ല.