ചെറുപുഷ്പ മിഷന്‍ലീഗ് സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനം: മാര്‍ തോമസ് തറയില്‍
Sunday, April 28, 2024 4:00 AM IST
ച​ങ്ങ​നാ​ശേ​രി: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ മി​ഷ​ന്‍ വ​ള​ര്‍​ച്ച​യി​ലും പ്രേ​ഷി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് സം​ഘ​ട​ന​യെ​ന്നും ഇ​തി​ല്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കു​ന്ന​തി​ല്‍ കു​ഞ്ഞു​മി​ഷ​ന​റി​മാ​രാ​യ നാം ​അ​ഭി​മാ​നം കൊ​ള്ള​ണ​മെ​ന്നും അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗി​ന്‍റെ 2024- 25 പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി കു​ന്ന​ന്താ​നം സെ​ഹി​യോ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ച്ച നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​രൂ​പ​ത​യി​ലെ 18 മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​മാ​യി 130 കു​ട്ടി​ക​ളാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ന്ത​ര്‍​ദേ​ശീ​യ ഭാ​ര​വാ​ഹി ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​ര​ക്കാ​ട്ട് പ​താ​ക ഉ​യ​ര്‍​ത്തി. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ആ​ന്‍​ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ല്‍, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി​ജോ സേ​വ്യ​ര്‍, റോ​ജി ജോ​സ​ഫ്, അ​തി​രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​ജ​ന്‍ പു​ളി​ക്ക​ല്‍,

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ജെ​സ്‌​ലി​ന്‍ ജെ​എ​സ്, സി​സ്റ്റ​ര്‍ മേ​രി റോ​സ്, സെ​ക്ര​ട്ട​റി അ​മ​ല്‍ വ​ര്‍​ഗീ​സ്, ക്യാ​മ്പ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി​ന്‍റോ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക്യാ​മ്പി​ന് ബ്ര​ദ​ര്‍ ബി​പി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ബ്ര​ദ​ര്‍ ബ്ലെ​സ് വ​ട്ട​ക്ക​ളം, ബ്ര​ദ​ര്‍ ഡെ​നിം കൈ​ത​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​ത്യ​ത്വം ന​ല്‍​കു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്കു ന​ട​ക്കു​ന്ന അ​തി​രൂ​പ​താ​ത​ല ഇ​ല​ക്‌​ഷ​നോ​ടെ ക്യാ​മ്പ് സ​മാ​പി​ക്കും.