കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​യാ​ൾ​ക്ക് പ​രി​ക്ക്
Tuesday, May 7, 2024 3:53 AM IST
അ​ടൂ​ർ: കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​യാ​ൾ​ക്ക് പ​രി​ക്ക്. ടി​പ്പ​ർ ലോ​റി​യി​ലെ സ​ഹാ​യി രാ​ഹു​ലി​നാ​ണ് (38) കി​ണ​റ്റി​ൽ വീ​ണു പ​രി​ക്കേ​റ്റ​ത്. മു​ന്നാ​ള​ത്ത് ടി​പ്പ​ർ ലോ​റി​യി​ൽ പാ​റ ഇ​റ​ക്കു​ന്ന​തി​നി​ടെ
കു​ടു​ങ്ങി​യ ക​ല്ല് ക​മ്പി കൊ​ണ്ട് നീ​ക്കു​മ്പോ​ഴാ​ണ് രാ​ഹു​ൽ ബാ​ല​ൻ​സ് തെ​റ്റി സ​മീ​പ​ത്തെ കി​ണ​റ്റി​ൽ വീ​ണ​തെ​ന്നു പ​റ​യു​ന്നു.

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​യാ​ളെ ക​ര​യ്ക്കെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​കൂ​ടി സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. രാ​ഹു​ലി​നെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ വ​ല​തു​കാ​ലി​നു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.