തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത ദി​വ്യ​കാ​രു​ണ്യ സം​ഗ​മം സ​മാ​പി​ച്ചു
Sunday, April 28, 2024 4:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ഭ ന​​​വീ​​​ക​​​ര​​​ണ വ​​​ർ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത ന​​​ട​​​ത്തി​​​യ ദി​​​വ്യ​​​കാ​​​രു​​​ണ്യ സം​​​ഗ​​​മം ആ​​​യൂ​​​രി​​​ൽ സ​​​മാ​​​പി​​​ച്ചു.

രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു സ​​​മൂ​​​ഹ​​​ബ​​​ലി​​​യോ​​​ടെ സം​​​ഗ​​​മം ആ​​​രം​​​ഭി​​​ച്ചു. ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ ക്രി​​​സ്തീ​​​യ ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ​​​ഭ​​​യു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി വി​​​ശ്വാ​​​സി​​​ക​​​ളെ ബാ​​​വ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

ജീ​​​വി​​​ത​​​ത്തി​​​ന്‍റെ എ​​​ല്ലാ പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ങ്ങ​​​ളെ​​​യും മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​ന് വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന സ​​​ഹാ​​​യി​​​ക്കു​​​ന്നു. പൂ​​​നാ ക​​​ഡ്കി രൂ​​​പ​​​താ അ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് മാ​​​ത്യൂ​​​സ് മാ​​​ർ പ​​​ക്കോ​​​മി​​​യോ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പ​​​സ്, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​ർ, റ​​​ന്പാ​​​ന്മാ​​​ർ, കോ​​​ർ​​​എ​​​പ്പി​​​സ്കോ​​​പ്പാ​​​മാ​​​ർ, മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ 150ഓ​​​ളം വൈ​​​ദി​​​ക​​​ർ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു. ഫാ. ​​​ഡാ​​​നി​​​യേ​​​ൽ പൂ​​​വ​​​ണ്ണ​​​ത്തി​​​ൽ ദി​​​വ്യ​​​കാ​​​രു​​​ണ്യ പ്ര​​​ബോ​​​ധ​​​നം ന​​​ൽ​​​കി. ദേ​​​വാ​​​ല​​​യാ​​​ങ്ക​​​ണ​​​ത്തി​​​ൽ ദി​​​വ്യ​​​കാ​​​രു​​​ണ്യ പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ന്നു.

ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പൂ​​​നാ ക​​​ഡ്കി രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത ബി​​​ഷ​​​പ് മാ​​​ത്യൂ​​​സ് മാ​​​ർ പ​​​ക്കോ​​​മി​​​യോ​​​സി​​​ന് സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ വി​​​കാ​​​രി ഫാ. ​​​ജോ​​​സ് കി​​​ഴ​​​ക്കേ​​​ട​​​ത്ത്, മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജോ​​​ജോ കെ. ​​​ഏ​​​ബ്ര​​​ഹാം, ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി വ്യാ​​​പി​​​ച്ച് കി​​​ട​​​ക്കു​​​ന്ന 217 ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ നി​​​ന്ന് ആ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.