പ്ര​വാ​സി​ക​ള്‍ നാ​ടി​ന്‍റെ സ​മ്പ​ദ്വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ല്: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Monday, May 6, 2024 3:57 AM IST
ച​ന്ദ​ന​പ്പ​ള്ളി: നാ​ടി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​ണ് പ്ര​വാ​സി​ക​ളെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ച​ന്ദ​ന​പ്പ​ള്ളി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​വാ​സി​ക​ള്‍​ക്ക് ആ​ദ​രം അ​ര്‍​പ്പി​ക്കു​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​മു​ക്ക് ക​ള​ര്‍​ഫു​ള്‍ ആ​യി തോ​ന്നു​മെ​ങ്കി​ലും ഓ​രോ പ്ര​വാ​സ ജീ​വി​ത​ത്തി​നു പി​ന്നി​ലും ക​ണ്ണീ​രി​ന്‍റെ​യും അ​ധ്വാ​ന​ത്തി​ന്‍റെ​യും വേ​ദ​ന​ക​ളു​ണ്ടെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ത്ത​നം​തി​ട്ട രൂ​പ​ത പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ മു​ഖ്യ‌​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കു​ര്‍​ബാ​ന​യേ തു​ട​ര്‍​ന്ന് പ്ര​വാ​സി​ക​ള്‍​ക്കാ​യി നി​യോ​ഗ പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു.

സ​മ്മേ​ള​ന​ത്തി​ല്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ല്‍, ഫാ. ​ഗ്രി​ഗോ​റി​യോ​സ് കോ​യി​ക്ക​ലേ​ത്ത്, ഫാ. ​സാ​മു​വ​ല്‍ ഇ​ട​മ​ണ്ണി​ല്‍, കു​ര്യ​ന്‍ വ​ര്‍​ഗീ​സ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​സാ​മു​വ​ല്‍ തു​ണ്ടി​യി​ല്‍, ഫാ. ​ചാ​ക്കോ ക​രി​പ്പോ​ണ്‍, ഡോ. ​ജി​ബു തോ​മ​സ് അ​യ്യ​നേ​ത്ത്, ട്ര​സ്റ്റി വി​ല്‍​സ​ണ്‍ പാ​ല​വി​ള, സെ​ക്ര​ട്ട​റി ഫി​ലി​പ്പ് കെ. ​മാ​ത്യു, ക​ണ്‍​വീ​ന​ര്‍ ആ​ന്‍റ​ണി ച​ന്ദ​ന​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് പ്ര​ദ​ക്ഷി​ണം ജം​ഗ്ഷ​ന്‍ കു​രി​ശ​ടി​യി​ലേ​ക്ക് തു​ട​ര്‍​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 8.30ന് ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കു​ര്‍​ബാ​ന, 10ന് ​ഇ​ട​വ​ക ജോ​ര്‍​ജി​യ​ന്‍ ഹെ​ല്‍​ത്ത് മി​നി​സ്ട്രി യു​ടെ ഉ​ദ്ഘാ​ട​ന​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ക്ക​ലും.

മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​ചെ​മ്പി​ല്‍ അ​രി​യി​ടീ​ല്‍. 6.15ന് ​തി​രു​സ്വ​രൂ​പം എ​ഴു​ന്നെ​ള്ളി​പ്പ്. 6.30ന് ​ഡോ. ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. രാ​ത്രി 7.30ന് ​റാ​സ. ദേ​വാ​ല​യ​ത്തി​ല്‍​നി​ന്നാ​രം​ഭി​ച്ച് കു​ട​മു​ക്ക് തിയേ​റ്റ​ര്‍ ജം​ഗ്ഷ​ന്‍, സെ​ന്‍റ് മേ​രീ​സ് കു​രി​ശ​ടി, സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ല്‍ വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തും.