മാ​ര്‍ ക്രി​സോ​സ്റ്റം മാ​ന​വി​ക​ത​യു​ടെ പ്ര​വാ​ച​ക​ന്‍: മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത
Monday, May 6, 2024 3:57 AM IST
തി​രു​വ​ല്ല: സ്‌​നേ​ഹ​ത്തി​ല്‍ ഏ​വ​രെ​യും ചേ​ര്‍​ത്തു നി​ര്‍​ത്തി​യ വി​ശ്വ​പൗ​ര​നാ​യി​രു​ന്നു ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ന്ന് കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത. പ​ത്മ​ഭൂ​ഷ​ന്‍ ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത തി​രു​മേ​നി​യു​ടെ മൂ​ന്നാ​മ​ത് ധ​ന്യ സ്മൃ​തി​യും പ്ര​ഭാ​ഷ​ണ​വും കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​മൂ​ല​പു​രം ബ​ഥ​നി മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ വേ​ദ​ന​ക​ളെ സ്വ​യം സ്വീ​ക​രി​ച്ചു അ​തി​ന്‍റെ പ​രി​ഹാ​ര​ത്തി​നു വേ​ണ്ടി അ​വ​സാ​നം വ​രെ ജീ​വി​ച്ച ഇ​ട​യ​നാ​യി​രു​ന്നു​മാ​ര്‍ ക്രി​സോ​സ്റ്റ​മെ​ന്നും മാ​ര്‍ ക്ലീ​മി​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ദ​ര്‍​ശ​ന​ത്തി​ന്‍റെ കാ​ലി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫിം എ​പ്പി​സ്‌​കോ​പ്പ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ക​ണ്‍​വീ​ന​ര്‍ ലി​നോ​ജ് ചാ​ക്കോ, വി​കാ​രി റ​വ. ബി​നു വ​ര്‍​ഗീ​സ്, കെ​സി​സി സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ജി പി. ​തോ​മ​സ്, അ​നീ​ഷ് കു​ന്ന​പ്പു​ഴ, രാ​ജ​ന്‍ ജോ​ക്ക​ബ്, ജോ​യി ജോ​ണ്‍ തു​രി​ത്തി​ക്ക​ര, ഫാ. ​കു​രു​വി​ള മാ​ത്യു, റ​വ. ജോ​ണ്‍ മാ​ത്യു, ആ​നി ചെ​റി​യാ​ന്‍, ബെ​ന്‍​സി തോ​മ​സ്, ബാ​ബു ജോ​ര്‍​ജ്, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ഫി​ലി​പ്പ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.