വീ​ടു​ക​യ​റി ആ​ക്ര​മ​ണം: ആ​റു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Monday, May 6, 2024 4:04 AM IST
പ​ന്ത​ളം: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി കു​രു​മു​ള​ക് പൊ​ടി വി​ത​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ല്‍ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ന്ത​ളം പാ​ണി​ല്‍ ചു​ടു​കാ​ട് വ​ല്യ​ത​റ കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ​മാ​സം 15ന് ​പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.

കു​ള​ന​ട ഉ​ള​നാ​ട് ക​രി​മ​ല കോ​ഴി​മ​ല പു​ത്ത​ന്‍​വീ​ട് കു​ഞ്ഞു​മോ​ന്‍ (55), കു​ള​ന​ട ള്ള​നാ​ട് കോ​ഴി​മ​ല പു​ത്ത​ന്‍​വീ​ട് ബി​ബി​ന്‍ (32), കോ​ഴി​മ​ല പു​ത്ത​ന്‍​വീ​ട് സി​ബി​ന്‍ (29), ഉ​ള​നാ​ട് ക​രി​മ​ല പു​ത്ത​ന്‍​വീ​ട്ടി​ല്‍ ബി​നു ഡാ​നി​യ​ല്‍ (42), ഉ​ള​നാ​ട് ക​രി​മ​ല വ​ല്യ​യ്യ​ത്ത് ഉ​മേ​ഷ് കു​മാ​ര്‍ (32), ക​രി​മ​ല ചി​ഞ്ജു ഭ​വ​ന​ത്തി​ല്‍ സ​ഞ്ജു (22) എ​ന്നി​വ​രെ​യാ​ണ് ക​ന്യാ​കു​മാ​രി​യി​ലെ ഒ​ളി​യി​ട​ത്തി​ല്‍​നി​ന്നും അ​റ​സ്റ്റി​ലാ​യ​ത്.

പു​ല​ര്‍​ച്ചെ വീ​ടി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഘം വ​ല്യ​ത​റ കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ആ​ദ​ര്‍​ശി​നും ബ​ന്ധു അ​ക്കു​വി​നെ​യും മ​ര്‍​ദി​ച്ചു. ആ​ദ​ര്‍​ശി​ന്‍റെ അ​മ്മ ശാ​ര​ദ​യു​ടെ മു​ഖ​ത്ത് അ​ക്ര​മി​ക​ള്‍ കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ക്കു​ക​യും ത​ള്ളി താ​ഴെ​യി​ടു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​വ​ര്‍ മു​ങ്ങു​ക​യാ​യി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത് നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. ജ​യ​രാ​ജി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള സം​ഘ​ത്തി​ല്‍ പ​ന്ത​ളം എ​സ്എ​ച്ച്ഒ പ്ര​ജീ​ഷ് ശ​ശി, എ​സ്‌​ഐ ബി. ​അ​നി​ല്‍​കു​മാ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. അ​ന്‍​വ​ര്‍​ഷ, വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.