കാഞ്ഞിരപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറയിലിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, താലൂക്ക് പ്രസിഡന്റ് ജോസഫ് തോമസ്, ബിജു പത്യാല, വി.എം. അബ്ദുൾ സലാം, ജോജി ഗ്ലോബൽ, പി.കെ. അൻസാരി എന്നിവർ പ്രസംഗിച്ചു. യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗമായ ഇ.ജെ. ദേവസ്യ ഇലവുങ്കലിനെ യോഗത്തിൽ ആദരിച്ചു.
പുതിയ ഭാരവാഹികളായി മാത്യു ചാക്കോ വെട്ടിയാങ്കൽ - രക്ഷാധികാരി, ബെന്നിച്ചൻ കുട്ടൻചിറയിൽ - പ്രസിഡന്റ്, എ.ആർ. മനോജ് അമ്പാട്ട്, പി.കെ. അൻസാരി, ജോജി ഗ്ലോബൽ, നജീബ് ഇസ്മായിൽ - വൈസ് പ്രസിഡന്റുമാർ, ബിജു പത്യാല - ജനറൽ സെക്രട്ടറി, പി.വി. സുരേഷ് കുമാർ, മുഹമ്മദ് ശരീഫ്, ഉണ്ണി ചെറിയാൻ, പി.ഇ. അബ്ദുൾ ജബ്ബാർ - സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.