ഐക്യത്തിന്‍റെ സന്ദേശം വളർത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാർ ആലഞ്ചേരി
Monday, April 29, 2024 7:13 AM IST
അ​​തി​​ര​​മ്പു​​ഴ: ഐ​​ക്യ​​ത്തി​​ന്‍റെ സ​​ന്ദേ​​ശം വ​​ള​​ർ​​ത്തേ​​ണ്ട​​തും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കേ​​ണ്ട​​തും കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മെ​​ന്ന് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലെ ഇ​​ട​​വ​​ക ദി​​നാ​​ച​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കൂ​​ട്ടാ​​യ്മ​​യു​​ടെ സ​​ന്ദേ​​ശം ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ശ​​ക്ത​​മാ​​ക​​ണം. ഒ​​ന്നി​​ച്ചു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് സ​​ഭ​​യെ ഐ​​ക്യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. മ​​റ്റു​​ള്ള​​വ​​ർ​​ക്കുവേ​​ണ്ടി ജീ​​വി​​ക്കു​​ന്ന ശൈ​​ലി രൂ​​പ​​പ്പെ​​ട​​ണം. ഈ​​ശോ മി​​ശി​​ഹാ​​യി​​ലു​​ള്ള വി​​ശ്വാ​​സ​​ത്തി​​ൽ ഒ​​ന്നാ​​കു​​മ്പോ​​ഴാ​​ണ് ദൈ​​വ​​മ​​ക്ക​​ളെ​​ന്ന സ്ഥാ​​ന​​ത്തി​​ന് നാം ​​അ​​ർ​​ഹ​​രാ​​കു​​ന്ന​​തെ​​ന്നു ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പ​​റ​​ഞ്ഞു.

വി​​കാ​​രി റ​​വ.​​ ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡോ. ​​കു​​ര്യാ​​സ് കു​​മ്പ​​ള​​ക്കു​​ഴി മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​സി.​ വി​​കാ​​രി ഫാ. ​​നൈ​​ജി​​ൽ തൊ​​ണ്ടി​​ക്കാ​​ക്കു​​ഴി​​യി​​ൽ, പാ​​രി​​ഷ് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി സ​​ഞ്ജി​​ത് പി. ​​ജോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ 80-ാം ജ​​ന്മ​​ദി​​നം കേ​​ക്ക് മു​​റി​​ച്ച് ആ​​ഘോ​​ഷി​​ച്ചു.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കുശേ​​ഷ​​മാ​​യി​​രു​​ന്നു സ​​മ്മേ​​ള​​നം. പ​​രി​​പാ​​ടി​​ക​​ൾ​​ക്കു തു​​ട​​ക്കംകു​​റി​​ച്ച് കൈ​​ക്കാ​​ര​​ൻ ടി.​​ജെ. ജേ​​ക്ക​​ബ് ത​​ല​​യ​​ണ​​ക്കു​​ഴി പ​​താ​​ക ഉ​​യ​​ർ​​ത്തി. തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു സ​​മ്മേ​​ള​​നം.

2500ലേ​​റെ കു​​ടും​​ബ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ഇ​​ട​​വ​​ക​​യി​​ലെ വി​​ശ്വാ​​സി​​ക​​ളു​​ടെ സം​​ഗ​​മ​​മാ​​യി ഇ​​ട​​വ​​ക ദി​​നാ​​ച​​ര​​ണം മാ​​റി. വി​​വാ​​ഹ ജീ​​വി​​ത​​ത്തി​​ന്‍റെ 50, 25 വ​​ർ​​ഷ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ദ​​മ്പ​​തി​​ക​​ളെ​​യും സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ മി​​ക​​വു തെ​​ളി​​യി​​ച്ച ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളെ​​യും സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ദ​​രി​​ച്ചു. സ്നേ​​ഹ​​വി​​രു​​ന്നോ​​ടെ​​യാ​​ണ് പ​​രി​​പാ​​ടി​​ക​​ൾ സ​​മാ​​പി​​ച്ച​​ത്.

അ​​സി.​ വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ന​​വീ​​ൻ മാ​​മൂ​​ട്ടി​​ൽ, ഫാ. ​​സി​​റി​​ൽ കൈ​​ത​​ക്ക​​ളം, ഫാ. ​​ടോ​​ണി കോ​​യി​​ൽ​​പ​​റ​​മ്പി​​ൽ, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ജോ​​ണി കു​​ഴു​​പ്പി​​ൽ, എം.​​സി. മാ​​ത്യു വ​​ലി​​യ​​പ​​റ​​മ്പി​​ൽ, തോ​​മ​​സ് ജോ​​സ​​ഫ് പു​​തു​​ശേ​​രി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.