നി​യ​ന്ത്ര​ണംവി​ട്ട പി​ക്ക​പ്പ് റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​ര്‍ ഇ​ടി​ച്ചുത​ക​ര്‍​ത്തു
Monday, April 29, 2024 7:13 AM IST
ക​​ടു​​ത്തു​​രു​​ത്തി: നി​​യ​​ന്ത്ര​​ണം​വി​​ട്ട പി​​ക്ക​​പ്പ് വാ​​ന്‍ റോ​​ഡി​ന്‍റെ മ​​ധ്യ​​ഭാ​​ഗം മ​​റി​​ക​​ട​​ന്നെ​​ത്തി റോ​​ഡ​​രി​​കി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്തി​​രു​​ന്ന കാ​​ര്‍ ഇ​​ടി​​ച്ചു ത​​ക​​ര്‍​ത്തു. കാ​​റി​​നു​​ള്ളി​​ല്‍ ആ​​രു​​മി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ല്‍ വ​​ന്‍​അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.15 ഓ​​ടെ ഏ​​റ്റു​​മാ​​നൂ​​ര്‍ - വൈ​​ക്കം റോ​​ഡി​​ല്‍ ക​​ടു​​ത്തു​​രു​​ത്തി ഗ​​വ​. സ്‌​​കൂ​​ളി​​ന് എ​​തി​​ര്‍​വ​​ശ​​ത്താ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

കെ​​ട്ടി​​ട നി​​ര്‍​മാ​​ണത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ക​​ടു​​ത്തു​​രു​​ത്തി ഭാ​​ഗ​​ത്തേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന പി​​ക്ക​​പ്പാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കി​​യ​​ത്. ഡ്രൈ​​വ​​ര്‍ ഉ​​റ​​ങ്ങി​പ്പോ​​യ​​താ​​ണ് അ​​പ​​ക​​ട​കാ​​ര​​ണ​​മെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

റോ​​ഡി​​ന്‍റെ സൈ​​ഡി​​ല്‍ നി​​ര്‍​ത്തി​​യി​​ട്ടി​​രു​​ന്ന കാ​​റി​ന്‍റെ മു​​ന്‍​വ​​ശ​​ത്തേ​​ക്കാ​​ണ് പി​​ക്ക​​പ്പ് ഇ​​ടി​​ച്ചുക​​യ​​റി​​യ​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍ ആ​​ര്‍​ക്കും പ​​രി​​ക്കി​​ല്ല.