സം​ര​ക്ഷ​ണഭി​ത്തി​ക്കും ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നും 90 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Monday, April 29, 2024 11:21 PM IST
ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം ഈ​രാ​റ്റു​പേ​ട്ട സെ​ക്‌​ഷ​നു കീ​ഴി​ൽ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ൽ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ, ക​ലു​ങ്കു​ക​ൾ, ഡ്രെ​യി​നേ​ജ് സം​വി​ധാ​നം എ​ന്നി​വ​യ്ക്കാ​യി 90 ല​ക്ഷം രൂപ അ​നു​വ​ദി​ച്ച​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.

ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ൽ വെ​ള്ളി​കു​ളം-​ഒ​റ്റ​യീ​ട്ടി ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ നി​ർ​മാ​ണ​ത്തി​ന് 55 ല​ക്ഷം രൂ​പ​യും, തീ​ക്കോ​യി ടൗ​ണിൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം പു​തി​യ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​ത്തിന് മൂ​ന്നു ല​ക്ഷം രൂ​പ​യും, പൂ​ഞ്ഞാ​ർ-​കൈ​പ്പ​ള്ളി-​ഏ​ന്ത​യാ​ർ റോ​ഡി​ൽ പ​യ്യാ​നി​ത്തോ​ട്ടം ഭാ​ഗ​ത്ത് പു​തി​യ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ൽ ക​ടു​വാ​മൂ​ഴി ജു​മാ ​മസ്ജി​ദി​ന് മു​ൻ​വ​ശം ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും ക​ലു​ങ്കും നി​ർ​മി​ക്കു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ​യും പെ​രി​ങ്ങുളം-​അ​ടി​വാ​രം റോ​ഡി​ൽ അ​ടി​വാ​രം ഭാ​ഗ​ത്ത് ക​ലു​ങ്ക് പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന് ഒ​ൻ​പ​തു ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ടം പി​ൻ​വ​ലി​ച്ച​തിനു​ശേ​ഷം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റഞ്ഞു.