ദേ​ശീ​യ​പാ​ത​യി​ൽ ദി​ശാ​ബോ​ർ​ഡു​ക​ളും ബാ​രി​ക്കേ​ഡു​ക​ളും കാ​ടു​ക​യ​റി മൂ​ടി
Monday, April 29, 2024 11:21 PM IST
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ദേ​ശീ​യ​പാ​ത​യി​ൽ മു​പ്പ​ത്ത​ഞ്ചാം​മൈ​ൽ​മു​ത​ൽ കു​ട്ടി​ക്കാ​നം​വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ദി​ശാ​ബോ​ർ​ഡു​ക​ളും ബാ​രി​ക്കേ​ഡു​ക​ളും കാ​ടു​ക​യ​റി മൂ​ടി. ഒ​ട്ടു​മി​ക്ക ഇ​ട​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ പ​യ​ർ​വ​ള്ളി മൂ​ടി​യ​നി​ല​യി​ലാ​ണ്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഓ​രോ ഇ​ട​വേ​ള​ക​ളി​ലും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി വാ​ഹ​ന​യാ​ത്ര സു​ഗ​മ​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് റോ​ഡി​ലെ ക​ള നീ​ക്കം ചെ​യ്ത ഇ​ന​ത്തി​ൽ വ​ൻ തു​ക​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. പാ​ത​യോ​ര​ത്തെ കാ​ട് വെ​ട്ടി​മാ​റ്റാ​തെ ഈ ​ഇ​ന​ത്തി​ൽ ദേ​ശീ​യ​പാ​താ വി​ഭാ​ഗം വ​ൻ തു​ക ചെ​ല​വ​ഴി​ച്ചെ​ന്ന ക​ണ​ക്കും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തു വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​ടു​പ​ട​ല​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ ദേ​ശീ​യ​പാ​താ വി​ഭാ​ഗം ത​യാ​റാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.

കൊ​ടും വ​ള​വും കു​ത്തി​റ​ക്ക​വു​മു​ള്ള റോ​ഡി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും ഉ​ണ്ടാ​കു​ന്ന​ത്. സി​ഗ്ന​ൽ ലൈ​റ്റു​ക​ളു​ടെ അ​ഭാ​വ​വും റോ​ഡി​ന്‍റെ വീ​തി കു​റ​വു​മെ​ല്ലാം അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​ന്നു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കോ​ട​മ​ഞ്ഞു​കൂ​ടി ഇ​റ​ങ്ങു​ന്ന​തോ​ടെ മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന യാ​ത്ര ദു​ഷ്ക​ര​മാ​കും. വ​ഴി പ​രി​ച​യ​മി​ല്ലാ​ത്ത വാ​ഹ​ന ഡ്രൈ​വ​ർ​മാ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തു​മൂ​ലം പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ വ​ശ​ത്തു​കൂ​ടി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ട​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് കു​ട്ടി​ക്കാ​ന​ത്തി​നും മു​ണ്ട​ക്ക​യ​ത്തി​നും ഇ​ട​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക്രാ​ഷ് ബാ​രി​യ​റു​ക​ളി​ലും സി​ഗ്ന​ൽ ലൈ​റ്റു​ക​ളി​ലു​മു​ള്ള കാ​ടു​പ​ട​ല​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യാ​ൽ ഒ​രു പ​രി​ധി​വ​രെ മേ​ഖ​ല​യി​ലെ യാ​ത്ര അപ​ക​ട​ര​ഹി​ത​മാ​ക്കാ​ൻ സാ​ധി​ക്കും.