കോ​​ട്ട​​യ​​ത്ത് ചൂ​​ട​​ല്ല, തീ​​യാ​​ണ്
Tuesday, April 30, 2024 12:32 AM IST
കോ​​ട്ട​​യം: റി​​ക്കാ​​ര്‍​ഡ് താ​​പ​​നി​​ല​​യി​​ല്‍ കോ​​ട്ട​​യം ചു​​ട്ടു​​പൊ​​ള്ളു​​ന്നു. ഞാ​​യ​​റാ​​ഴ്ച 38.5 ഡി​​ഗ്രി​​യി​​ല്‍ ഇ​​ന്നേ​​വ​​രെ​​യു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന പ​​ക​​ല്‍​ച്ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി. അ​​തേ​​സ​​മ​​യം വ​​ട​​വാ​​തൂ​​ര്‍ സ്റ്റേ​​ഷ​​നി​​ല്‍ ഐ​​എം​​ഡി 39 ഡി​​ഗ്രി രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ജി​​ല്ല​​യി​​ല്‍ ഈ ​​മാ​​സ​​ത്തെ ശ​​രാ​​ശ​​രി താ​​പ​​നി​​ല 37.2 ഡി​​ഗ്രി​​യാ​​ണ്.

ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തെ​​ക്കാ​​ള്‍ ര​​ണ്ട് ഡി​​ഗ്രി കൂ​​ടു​​ത​​ലാ​​ണി​​ത്. മേ​​യ് 10 വ​​രെ താ​​പ​​നി​​ല​​യി​​ല്‍ കു​​റ​​വു​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണം. അ​​തേ​​സ​​മ​​യം സം​​സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വു​​മ​​ധി​​കം വേ​​ന​​ല്‍​മ​​ഴ ല​​ഭി​​ച്ച​​ത് കോ​​ട്ട​​യം ജി​​ല്ല​​യി​​ലാ​​ണ്.

ഇ​​ട​​വി​​ട്ട് മ​​ഴ പെ​​യ്യു​​ന്നു​​ണ്ടെ​​ങ്കി​​ലും താ​​പ​​നി​​ല​​യ്ക്കും ഉ​​ഷ്ണ​​ത്തി​​നും കു​​റ​​വി​​ല്ല. ചൂ​​ട് ഇ​​ന്ന​​ത്തെ നി​​ല​​യി​​ല്‍ തു​​ട​​ര്‍​ന്നാ​​ല്‍ കോ​​ട്ട​​യ​​ത്തും ഉ​​ഷ്ണ​​ത​​രം​​ഗ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത ത​​ള്ളി​​ക്ക​​ള​​യാ​​നാ​​വി​​ല്ല. മേ​​യ് മൂ​​ന്നാം വാ​​ര​​ത്തോ​​ടെ കാ​​ല​​വ​​ര്‍​ഷം എ​​ത്തി​​യേ​​ക്കും.