ആ​ശ്ര​മ അ​ന്തേ​വാ​സി​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി
Saturday, April 27, 2024 3:50 AM IST
രാ​ജ​കു​മാ​രി: കു​രു​വി​ള സി​റ്റി ഗു​ഡ് സ​മ​രി​റ്റ​ൻ ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ ആ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി ഉ​ല​ഹ​ന്നാ​നോ​ടൊപ്പം ആം​ബു​ല​ൻ​സി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 54 അ​ന്തേ​വാ​സി​ക​ളു​ള്ള ആ​ശ്ര​മ​ത്തി​ൽനി​ന്ന് അ​ഞ്ചു പേ​രാ​ണ് ഇ​ക്കു​റി മു​രിക്കും​തൊ​ട്ടി മ​രി​യാ​ഗൊ​രേ​ത്തി യു​പി സ്കൂ​ളി​ലെ 27-ാം ന​മ്പ​ർ ബൂ​ത്തി​ൽ​ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ മ​റ്റ് അ​ന്തേ​വാ​സി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി അ​വ​രു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി.