ടാ​ങ്ക​ർ ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ടു; വൻദുരന്തം ഒഴിവായി
Sunday, May 5, 2024 3:27 AM IST
വണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ 59 -ാം മൈ​ലി​ന് സ​മീ​പം ടാ​ങ്ക​ർ ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് അ​പ​ക​ടം. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ള​ത്തുനി​ന്നു കു​മ​ളി​യി​ലേ​ക്ക് ഇന്ധനവുമായി വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി വ​ണ്ടി​പ്പെ​രി​യാ​ർ 59-ാം മൈ​ലി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യും ട​യ​റി​ന്‍റെ ലൈ​ൻ​ഡ​ർ ക​ത്തി തീ ​പ​ട​രു​ക​യും ചെ​യ്തു.
59-ാം മൈ​ൽ കൊ​ളു​ന്തുപു​ര​യ്ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ക​യ​റ്റ​ത്തി​ലേ​ക്ക് ലോ​റി ഓ​ടി​ച്ചു​ക​യ​റ്റി​യ​തോ​ടെ​യാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

ലൈ​ൻ​ഡ​ർ ക​ത്തി ട​യ​റി​ൽനി​ന്നു പു​ക ഉ​യ​രു​ക​യും തീ ​പ​ട​രു​ക​യും ചെ​യ്തി​രു​ന്നു. നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നു മു​ൻ​പ് ത​ന്നെ പോ​ലീ​സ് ഇ​ട​പെ​ട്ട് വ​ണ്ടി​പ്പെ​രി​യാ​ർ എ​സ്ബി ​ഐ​യി​ൽനി​ന്നും ഫ​യ​ർ ഓ​ഫ് മെ​ഷീ​ൻ കൊ​ണ്ടു​വ​ന്ന് തീ ​അ​ണ​യ്ക്കു​ക​യും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വാ​ഹ​നം ത​ണു​പ്പി​ക്കു​ക​യും ചെ​യ്തു.

ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട സ​മ​യ​ത്ത് ടാ​ങ്ക​ർ ലോ​റി​യു​ടെ മു​ൻ​വ​ശ​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​ർ​ത്തി ആ​ളെ ക​യ​റ്റു​ന്നു​ണ്ടാ​യി​രു​ന്നു. കു​മ​ളി ചെ​ളി​മ​ട ഭാ​ര​ത് പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് ഇന്ധനംകൊ​ണ്ടു​പോ​യ ടാ​ങ്ക​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.