വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Sunday, May 5, 2024 3:27 AM IST
അ​ടി​മാ​ലി: ആ​ന​ച്ചാ​ൽ - ഇ​രു​ട്ടു​കാ​നം റോ​ഡി​ൽ തോ​ക്കു​പാ​റ​യ്ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ടം.​ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​ ട്രാ​വ​ല​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പാ​ത​യോ​ര​ത്തെ കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.​വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.​ത​മി​ഴ്നാ​ട് ട്രി​ച്ചി​യി​ൽനി​ന്നു തൃ​ശൂ​രി​ലേ​ക്ക് പോ​യ സം​ഘം യാ​ത്ര ചെ​യ്തി​രു​ന്ന ട്രാ​വ​ല​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കു​ട്ടി​ക​ള​ട​ക്കം പ​തി​നേ​ഴോ​ളം ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ ഉ​ട​ൻ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.​അ​പ​ക​ട സ​മ​യം ഇ​തു​വ​ഴി​യെ​ത്തി​യ ജി​ല്ലാ ക​ള​ക്ട​റും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.​വാ​ഹ​നം ഒ​രു മ​ര​ത്തി​ൽ ത​ങ്ങിനി​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.​ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.