പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ
Sunday, May 5, 2024 3:27 AM IST
ക​ട്ട​പ്പ​ന: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​മൂലം വ​ട്ട​ക്കാ​ട്ടി​ൽ ലി​ന്‍റോ തോ​മ​സി​ന് ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. യു​വാ​വി​ന് ല​ഭി​ച്ച ജോ​ലി​യു​ടെ ഇ​ന്‍റർ​വ്യൂ ക്ഷ​ണ​ക്ക​ത്ത് യ​ഥാ​സ​മ​യം ന​ൽ​കാ​തി​രു​ന്ന​താ​ണ് പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ക്കി​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു ച​ക്കും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സി​ബി പാ​റ​പ്പാ​യി, ഷ​മേ​ജ് കെ.​ജോ​ർ​ജ്, പ്ര​ശാ​ന്ത് രാ​ജു, ഷാ​ജി വെ​ള്ളം​മാ​ക്ക​ൽ, എ.എം. സ​ന്തോ​ഷ്, ജോ​സ് ആ​ന​ക്ക​ല്ലു​ങ്ക​ൽ, കെ.​എ​സ്.​ സ​ജീ​വ്, കെ.ഡി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പൊ​ന്ന​പ്പ​ൻ അ​ഞ്ച​പ്ര, രാ​ജു വെ​ട്ടി​ക്ക​ൽ, ഷാ​ജി കൊ​മ്പി​ക്ക​ര, ഷാ​ജ​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.