രാ​ത്രി വൈ​കി​യും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര
Saturday, April 27, 2024 3:57 AM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പ​ല ബൂ​ത്തു​ക​ളി​ലും പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ചി​ട്ടും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര. തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കീ​രി​കോ​ട് ബ്രാ​ഞ്ചി​ലെ 78-ാം ന​ന്പ​ർ ബൂ​ത്തി​ൽ പോ​ളിം​ഗ് സ​മ​യം ക​ഴി​ഞ്ഞ് ക്യൂ ​നി​ന്ന 345 പേ​ർ​ക്കാ​ണ് ടോ​ക്ക​ണ്‍ ന​ൽ​കി​യ​ത്.

രാ​ത്രി ഏ​റെ വൈ​കി​യാ​ണ് ഇ​വി​ടെ പോ​ളിം​ഗ് ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ച​ത്. ഉ​പ്പു​ത​റ ക​ണ്ണ​ന്പ​ടി 27-ാം ന​ന്പ​ർ ബൂ​ത്ത്, മ​റ​യൂ​ർ ഏ​ഴാം ന​ന്പ​ർ ബൂ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും രാ​ത്രി എ​ട്ടു ക​ഴി​ഞ്ഞും വോ​ട്ടെ​ടു​പ്പ് തു​ട​ർ​ന്നു.

രാ​ത്രി വൈ​കി​യും വോ​ട്ടിം​ഗ് അ​വ​സാ​നി​ക്കാ​ത്ത ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​ന്പോ​ൾ 66.42 ശ​ത​മാ​ന​മാ​ണ് പോ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

യ​ന്ത്രം പ​ണിമു​ട​ക്കി: വോ​ട്ടിം​ഗ് വൈ​കി

തൊ​ടു​പു​ഴ: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​ർ മൂ​ലം വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത് ഒ​രു മ​ണി​ക്കൂ​ർ വൈ​കി. തൊ​ടു​പു​ഴ മ​ട​ക്ക​ത്താ​നം കാ​പ്പ് എ​ൻ​എ​സ്എ​സ് എ​ൽ​പി സ്കൂ​ളി​ലെ 108-ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം വോ​ട്ടെ​ടു​പ്പ് വൈ​കി​യ​ത്.

രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കേ​ണ്ട വോ​ട്ടിം​ഗ് 8.10ഓ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ പോ​ളിം​ഗ് ബൂ​ത്തി​ൽ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളു​മ​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് പോ​ളിം​ഗ് വൈ​കി​യ​തോ​ടെ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ജോ​ലി​ക്കു പോ​കാ​നി​രു​ന്ന​വ​രും യ​ന്ത്രം ത​ക​രാ​റി​ലാ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി. ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ടാ​മ​ത് വോ​ട്ടിം​ഗ് മെ​ഷീ​ൻ എ​ത്തി​ച്ചാ​ണ് വോ​ട്ടിം​ഗ് പു​നഃ​രാ​രം​ഭി​ച്ച​ത്.

ചെ​റു​തോ​ണി: പൈ​നാ​വ് ഗ​വ.​ യു​പി സ്കൂ​ളി​ലെ 84-ാം ന​മ്പ​ർ ബൂ​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​ണി​മു​ട​ക്കി. രാ​വി​ലെ 10.30 വ​രെ സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മെ​ഷീ​നാ​ണ് പ​ണി​മു​ട​ക്കി​യ​ത്. ഇ​തു​വ​രെ 281 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​ൾ ചെ​യ്ത വോ​ട്ട് സീ​ൽ ചെ​യ്ത് മാ​റ്റി. തു​ട​ർ​ന്ന് മ​റ്റൊ​രു മെ​ഷീ​ൻ എ​ത്തി​ച്ചു.

മോ​ക് പോ​ളിം​ഗ് ഉ​ൾ​പ്പെ​ടെ ന​ട​ത്തി കു​റ്റ​മ​റ്റ​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് വീ​ണ്ടും പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. ര​ണ്ടു മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് വോ​ട്ടിം​ഗ് പു​നഃരാ​രം​ഭി​ക്കാ​നാ​യ​ത്. ഇ​തി​നി​ടെ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ കു​റ​ച്ചു​പേ​ർ മ​ട​ങ്ങിപ്പോ​യി. കു​റ​ച്ചുപേ​ർ കാ​ത്തി​രു​ന്നു.