മോ​ക് പോ​ളി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്ക് അ​ധി​ക വോ​ട്ട്
Saturday, April 27, 2024 3:58 AM IST
തൊ​ടു​പു​ഴ: മോ​ക്പോ​ളി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്ക് അ​ധി​ക വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. തൊ​ടു​പു​ഴ മു​ട്ടം ഗ​വ. എ​ച്ച്എ​സി​ൽ പ്ര​വ​ർ​ത്തി​ച്ച 161-ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ന് അ​ധി​ക​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ 5.30ന് ​പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ടി.​എ. ബി​ൻ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മോ​ക്പോ​ൾ തു​ട​ങ്ങി​യ​ത്.

മ​ണ്ഡ​ല​ത്തി​ൽ ഏ​ഴ് സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ള്ള​തി​നാ​ൽ ഏ​ഴു​ത​വ​ണ ഏ​ഴു​പേ​ർ ഇ​വ​ർ​ക്കു വോ​ട്ട് ചെ​യ്തു. ഒ​രു നോ​ട്ട​യും ഒ​പ്പം​ചെ​യ്തു. ബൂ​ത്തി​ലെ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ൽ 50 വോ​ട്ടു​ത​ന്നെ എ​ണ്ണം കാ​ണി​ച്ചു. പ​ക്ഷേ വി​വി​പാ​റ്റ് സ്ലി​പ്പ് എ​ണ്ണി​യ​പ്പോ​ൾ 51 വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​ധി​കം​വ​ന്ന ഒ​രു വോ​ട്ട് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​നാ​ണ് ല​ഭി​ച്ച​തെ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.