പ​തി​പ്പ​ള്ളി-ഉ​ളു​പ്പൂ​ണി റോ​ഡി​ന് ഐ​റി​ഷ് ഓ​ട നി​ർ​മി​ക്ക​ണം
Monday, April 29, 2024 3:36 AM IST
മൂ​ല​മ​റ്റം: പ​തി​പ്പ​ള്ളി -ഉ​ളു​പ്പൂ​ണി റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക​ൾ ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും ഇ​തി​ന്‍റെ വ​ശ​ത്തെ കു​ഴി​ക​ൾ മൂ​ടു​ന്ന​തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷ​പേം. റോ​ഡി​ൽ ഐ​റീ​ഷ് ഓ​ട നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും വ​നംവ​കു​പ്പി​ന്‍റെ ത​ട​സ​വാ​ദം മൂ​ലം സാ​ധി​ച്ചി​ല്ല. റോ​ഡി​ന്‍റെ വീ​തിക്കു​റ​വും ഐ​റീ​ഷ് ഓ​ട നി​ർ​മി​ക്കാ​ത്ത​തും കാ​ര​ണം ഒ​രു വാ​ഹ​നം ക​ട​ന്നു പോ​കു​ന്പോ​ൾ മ​റ്റൊ​രു വാ​ഹ​നം വ​ന്നാ​ൽ സൈ​ഡ് കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

റോ​ഡി​ന്‍റെ ഇ​രു വ​ശ​ത്തും കു​ഴി​യാ​യ​തു​കൊ​ണ്ട് പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടു​ക​യും ക​യ​റി പോ​കാ​ൻ ക്ലേ​ശി​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​യാ​ണ്. ഈ ​റോ​ഡു നി​ർ​മാ​ണ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ വ​നംവ​കു​പ്പ് ത​ട​സം നി​ന്നി​രു​ന്നു. ഇ​പ്പോ​ൾ ഐ​റീ​ഷ് ഓ​ട​യ്ക്ക് പ​ക​രം ഇ​രു​വ​ശ​ത്തെ​യും കു​ഴി​ക​ൾ നി​ക​ത്താ​ൻ ക​ല്ലടു​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള മ​ട്ടിക്ക​ല്ലു​ക​ളും പൊ​ടി​ക്ക​ല്ലു​ക​ളുമിട്ട് കു​ഴി​നി​ക​ത്തി​യ ശേ​ഷം മ​ണ്ണി​ട്ട് മൂ​ടാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ ക​ന​ത്ത മ​ഴ പെ​യ്താ​ൽ മ​ണ്ണ് ഒ​ലി​ച്ച് പോ​കു​ക​യും വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ടു​ക​യും ചെ​യ്യും. അ​തി​നാ​ൽ ഈ ​ജോ​ലി​ക​ൾ പ​ര്യാ​പ്ത​മ​ല്ലെ​ന്നും ഐ​റി​ഷ് ഓ​ട നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തി​നി​ടെ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തേ​പ്പ​റ്റി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.