കൗ​തു​ക​വും ആ​വേ​ശ​വും നി​റ​ഞ്ഞ് ക​രാ​ട്ടെ ബ്ലാ​ക്ക് ബെ​ൽ​റ്റ് ടെ​സ്റ്റ്
Monday, April 29, 2024 11:21 PM IST
തൊ​ടു​പു​ഴ: ഏ​ഴു​മു​ത​ൽ 60 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള 85 പേ​ർ ഒ​രു​മി​ച്ച് ബ്ലാ​ക്ക് ബെ​ൽ​റ്റ് ടെ​സ്റ്റി​ൽ മാ​റ്റു​ര​ച്ച​പ്പോ​ൾ കാ​ണി​ക​ളി​ൽ കൗ​തു​ക​വും ആ​വേ​ശ​വും അ​ല​ത​ല്ലി. മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട.​ ഡി​വൈ​എ​സ്പി​യും ഷി​റ്റോ​റി​യു ക​രാ​ട്ടെ സ്റ്റൈ​ൽ ചെ​യ​ർ​മാ​നു​മാ​യ മാ​ത്യു പോ​ൾ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ റി​ട്ട.​ സെ​ക്ര​ട്ട​റി എം.​എ​സ്.​പ​വ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് റി​യാ​സ് ഡെ​മ​ണ്‍​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ക​രാ​ട്ടെ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ൾ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. ഷി​റ്റോ​റി​യു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​രാ​ട്ടെ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റും പ​രി​ശീ​ല​ക​നു​മാ​യ ബേ​ബി ഏ​ബ്ര​ഹാ​മി​ന്‍റെ കീ​ഴി​ൽ 85 പേ​ർ ഒ​രു​മി​ച്ച് ബ്ലാ​ക്ക് ബെ​ൽ​റ്റ് ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത​ത് അ​പൂ​ർ​വ സം​ഭ​വ​മാ​യി. ഇ​ത്ര​യും പേ​ർ ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്ത ഏ​ക ജി​ല്ല​യാ​യും ഇ​തോ​ടെ ഇ​ടു​ക്കി മാ​റി.