സ​ഹ​പാ​ഠി​ക്കാ​യി നി​ർ​മി​ച്ച സ്നേ​ഹവീ​ടി​ന്‍റെ താ​ക്കോ​ൽ നാ​ളെ കൈമാറും
Monday, April 29, 2024 11:21 PM IST
ഉ​പ്പു​ത​റ: സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ സ​ഹ​പാ​ഠി​ക്കാ​യി നി​ർ​മി​ച്ച സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ നാ​ളെ കൈ​മാ​റും.

അ​ധ്യാ​പ​ക​രു​ടെ പി​ന്തു​ണ​യി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ നി​ർ​ധ​ന​നാ​യ സ​ഹ​പാ​ഠി​ക്കാ​യി സ്നേ​ഹ വീ​ട് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്.

ആ​റ​ര ല​ക്ഷം രൂ​പ ചെ​ല​വു വ​രു​ന്ന വീ​ട് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ​ണം തി​ക​യാ​തെ വ​ന്ന​തോ​ടെ അ​ധ്യാ​പ​ക​രു​ടേ​യും ര​ക്ഷി​താ​ക്ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പാ​യ​സ, ബി​രി​യാ​ണി ച​ല​ഞ്ചു​ക​ൾ സം​ഘ​ടി​പ്പി​ച്ച് ല​ക്ഷ്യം സാ​ധി​ച്ചു. കു​ട്ടി​ക​ളു​ടെ പ്ര​യ​ത്ന​ത്തി​ൽ നി​ർ​മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ വീ​ടാ​ണി​ത്.

വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ എ​ൽ​സാ ബോ​സ്കോ ജോ​സ്, അ​ന​ന്തു കൃ​ഷ്ണ​ൻ, നി​ത്യ ആ​ർ.​ ഗോ​വി​ന്ദ്, റോ​യ്സ് റെ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ, പ്രി​ൻ​സി​പ്പ​ൽ ജീ​മോ​ൻ ജേ​ക്ക​ബ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ലാ​ലി സെ​ബാ​സ്റ്റ്യ​ൻ, ക​ൺ​വീ​ന​ർ സ​ജി​ൻ സ്ക‌​റി​യ എ​ന്നി​വ​ർ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ കു​ട്ടി​ക​ൾ​ക്കൊ​പ്പം നി​ന്നു.

സ്നേ​ഹ വീ​ടി​​ന്‍റെ താ​ക്കോ​ൻ ന​ൽ​ക​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു വാ​ഴൂ​ർ സോ​മ​ൻ എംഎ​ൽ​എ നി​ർ​വ​ഹി​ക്കും.