നാ​ൽ​പ​തേ​ക്ക​ർ ക​ലു​ങ്കി​ലെ ഗ​ർ​ത്തം: ബ​സ് സ​ർ​വീ​സ് നി​ല​ച്ചു
Monday, April 29, 2024 11:21 PM IST
തൊ​മ്മ​ൻ​കു​ത്ത്: നെ​യ്യ​ശേ​രി - തോ​ക്കു​ന്പ​ൻ സാ​ഡി​ൽ റോ​ഡി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന നാ​ൽ​പ​തേ​ക്ക​ർ ക​ലു​ങ്കി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ഇ​തു വ​ഴി​യു​ള്ള ബ​സ് സ​ർ​വീ​സ് നി​ല​ച്ചു. ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ലു​ങ്കി​ന്‍റെ ഒ​രു വ​ശ​ത്ത് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തോ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തുവ​ഴി ക​ട​ന്നുപോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ലു​ങ്ക് അ​പ​ക​ടസ്ഥി​തി​യി​ൽ ആ​യ​തി​നാ​ൽ ഇ​തു വ​ഴി ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ബ​സു​ട​മ​ക​ൾ പ​റ​ഞ്ഞു. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.