ഭൂ​പ​തി​വു നി​യ​മം ഉ​പ്പു​ത​റ​യി​ൽ ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും
Monday, April 29, 2024 11:21 PM IST
ഉപ്പു​ത​റ: പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന പു​തി​യ ഭൂ​പ​തി​വു ഭേ​ദ​ഗ​തി നി​യ​മം ഉ​പ്പു​ത​റ​യി​ലെ ഭൂ​മി പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും. രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ടും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ടും ഉ​പ്പു​ത​റ ടൗ​ണി​ലെ ഏ​ഴു സ​ർ​വേ ന​മ്പ​രി​ലെ വ്യാ​പാ​രി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും കു​രു​ക്കാ​യിക്കി​ട​ക്കു​ക​യാ​ണ്.

ഇ​ടു​ക്കി പ​ദ്ധ​തി​ക്കുവേ​ണ്ടി കു​ടി​യൊ​ഴി​പ്പി​ച്ച​വ​ർ​ക്ക് ന​ഷ്ടപ​രി​ഹാ​ര​മാ​യി ന​ൽ​കി​യ​താ​ണ് ടൗ​ൺ റോ​ഡി​നും പെ​രി​യാ​റി​നും ഇ​ട​യി​ലു​ള്ള 339 സ​ർ​വേ​യി​ലെ 84 പ്ലോ​ട്ടു​ക​ൾ. ഇ​തി​ൽ 42 പേ​ർ​ക്ക് 1980ൽ​പ​ട്ട​യ​വും ന​ൽ​കി. ബാ​ക്കി​യു​ള്ള​വ​ർ അ​പേ​ക്ഷ ന​ൽ​കി​യ​തോ​ടെ പ​ട്ട​യം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ല​പാ​ടു സ്വീ​ക​രി​ച്ചു. സ​ർ​ക്കാ​രി​​ന്‍റെ ആ​വ​ശ്യ​ത്തി​ലേ​ക്ക് നീ​ക്കി​യി​ട്ടി​രി​ക്കു​ന്ന സം​ര​ക്ഷി​ത ഭൂ​മി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് പ​ട്ട​യ അ​പേ​ക്ഷ​ക​ൾ നി​ര​സി​ച്ച​ത്.

അ​തി​നി​ടെ ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന ആ​റു സ​ർ​വേ ന​മ്പ​രി​ലെ ഭൂ​മി​യു​ടെ ക​രം സ്വീ​ക​രി​ക്കു​ന്ന​ത് റ​വ​ന്യൂ വ​കു​പ്പ് നി​ർ​ത്തി​വ​ച്ചു. ത​രംമാ​റ്റി​യ തോ​ട്ടം ഭൂ​മി​യാ​ണെ​ന്ന സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എം.​ജി.​ രാ​ജ മാ​ണി​ക്യം ക​മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​നെത്തു​ട​ർ​ന്ന് 2015 ഫെ​ബ്രു​വ​രി 23 ന് ​ലാ​ൻ​ഡ് റ​വ​ന്യൂ സെ​ക്ര​ട്ട​റി​യാ​ണ് ക​രം സ്വീ​ക​രി​ക്കു​ന്ന​തു ത​ട​ഞ്ഞ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

തോ​ട്ടംഭൂ​മി മു​റി​ച്ചുവി​ൽ​ക്ക​രു​തെ​ന്ന അ​ടി​യാ​ധാ​ര​ത്തി​ലെ വ്യ​വ​സ്ഥ​യു​ടെ പേ​രി​ൽ 1963ലെ ​ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം ലം​ഘി​ച്ചെ​ന്നു കാ​ണി​ച്ചാ​യി​രു​ന്നു റ​വ​ന്യൂ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി .1947ന് ​മു​ൻ​പ് ബ്ര​ട്ടീ​ഷ് ക​മ്പ​നി​യി​ൽനി​ന്നു വി​ല​യ്ക്കുവാ​ങ്ങി ക​ര​മ​ട​ച്ച് എ​ല്ലാ​വി​ധ ക്ര​യവി​ക്ര​യ​ങ്ങ​ളും ന​ട​ത്തി​വ​ന്നി​രു​ന്ന ഭൂ​മി​യാ​ണി​ത്. എ​ന്നാ​ൽ, അ​ടി​യാ​ധാ​ര​ത്തി​ൽ (ബിടിആ​ർ) തോ​ട്ടം ഭൂ​മി എ​ന്നാ​ണ് ഇ​പ്പോ​ഴും കി​ട​ക്കു​ന്ന​ത്.

ഇ​താ​ണ് 338 ,274 , 917, 794 , 800, 594 എ​ന്നി ആ​റു സ​ർ​വേ ന​മ്പ​രു​ക​ളി​ലെ അ​റു​നൂ​റോ​ളം ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യ​ത്. അ​ടി​യാ​ധാ​ര​ത്തി​ൽ ഇ​ത്ര​യും ഭൂ​മി കു​റ​വു ചെ​യ്യു​ന്ന ന​യ​പ​ര​മാ​യ സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ണ്ടാ​യാ​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാം.

1913-20 കാ​ല​ത്ത് കു​ടി​യേ​റി​യ​വ​രു​ടെ ര​ണ്ടും മൂ​ന്നും ത​ല​മു​റ​യി​ൽപ്പെ​ട്ട​വ​രാ​ണ് ഉ​പ്പു​ത​റ​യി​ലെ ക​ർ​ഷ​ക​രും ക​ച്ച​വ​ട​ക്കാ​രും. ഇ​വ​ർ​ക്ക് ബാ​ങ്ക് വാ​യ്പ എ​ടു​ക്കാ​നോ എ​ടു​ത്ത വാ​യ്പ പു​തു​ക്കാ​നോ സ്ഥ​ലം വി​ൽ​ക്കാ​നോ വാ​ങ്ങാ​നോ ഒ​ന്നി​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പു​തി​യ നി​യ​മ​ത്തി​ൽ ഏ​ഴു സ​ർ​വേ ന​മ്പ​രു​ക​ളി​ലെ ഭൂ​മി ക്ര​മ​വ​ത്്ക​രി​ക്കാ​ൻ തീ​രു​മാ​നം ഉ​ണ്ടാ​ക​മോ എ​ന്നാ​ണ് ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും ഉ​റ്റു​നോ​ക്കു​ന്ന​ത്.