തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബമേള സംഘടിപ്പിച്ചു. മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച കുടുംബമേളയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ. ജയശങ്കർ, ജില്ലാ ട്രഷറർ ആർ.രമേശ്, കുടുംബമേള ജനറൽ കണ്‍വീനർ കെ.എച്ച്. കനി, ജനറൽ സെക്രട്ടറി സജി പോൾ, ജില്ലാ സെക്രട്ടറി പി.കെ.ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര, ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ, വനിതാവിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ഗിരിജ കുമാരി, യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്ത് മുഹമ്മദ് വടക്കയിൽ, വി. സുവിരാജ്, സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടിൽ, ഇ.എ. അഭിലാഷ്, സജിത്ത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രണവം ഓർക്കസ്ട്രയുടെ ഗാനമേളയും,അരുണ്‍ ഗിന്നസ് ആന്‍ഡ് ഏബിൾ ബേബി എന്നിവർ ചേർന്നവതരിപ്പിച്ച ടാലന്റ് ഷോയും ചടങ്ങിന് കൊഴുപ്പേകി.