തൊടുപുഴ നഗരത്തിലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണും: ചെ​യ​ർ​മാ​ൻ
Friday, May 3, 2024 12:05 AM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്. പ​ല​യി​ട​ത്തും ഓ​ട​ക​ൾ അ​ട​ഞ്ഞ​തി​നാ​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ സൗ​ക​ര്യം ഇ​ല്ലാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് പ്ര​ധാ​ന കാ​ര​ണം. ഓ​ട​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​യ്ക്കി​ടെ വൃ​ത്തി​യാ​ക്കാ​റു​ണ്ടെ​ങ്കി​ലും മാ​ലി​ന്യം നി​റ​ഞ്ഞ് വീ​ണ്ടും അ​ട​യു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന​തി​നുവേ​ണ്ടി നി​ർ​മി​ച്ചി​രി​ക്കു​ന്ന ഓ​ട​ക​ൾ പ​ല​തും കൈ​യേ​റ്റ​ത്തി​ന്‍റെ ഫ​ല​മാ​യി ഇ​ടു​ങ്ങി​പ്പോ​യി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് ഇ​തി​ലൂ​ടെ​യു​ള്ള സു​ഗ​മ​മാ​യ വെ​ള്ള​മൊ​ഴു​ക്കി​ന് ത​ട​സ​മു​ണ്ടാ​യ​ത്.

മ​ഴ​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ലെ ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ പ​കു​തി​യി​ലേ​റെ ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി. അ​വ​ശേ​ഷി​ക്കു​ന്ന ഓ​ട​ക​ളും മ​ഴ​വെ​ള്ളം ഒ​ഴു​കിപ്പോ​കാ​നു​ള്ള ചാ​ലു​ക​ളും ഉ​ട​ൻത​ന്നെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി വൃ​ത്തി​യാ​ക്കു​മെ​ന്നും മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ത​ട​സ​മാ​യ ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ​ക്കെതി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.