പ​ത്തു​വ​യ​സു​കാ​രി​യു​ടെ കാ​ൽ സ്ലാ​ബി​നി​ട​യി​ൽ കു​ടു​ങ്ങി
Monday, May 6, 2024 4:42 AM IST
കൂ​ത്താ​ട്ടു​കു​ളം: പ​ത്തു​വ​യ​സു​കാ​രി​യു​ടെ കാ​ൽ ഓ​ട​യു​ടെ സ്ലാ​ബി​നി​ട​യി​ൽ കു​ടു​ങ്ങി. കൂ​ത്താ​ട്ടു​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ബാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഓ​ട​യു​ടെ സ്ലാ​ബി​നി​ട​യി​ലാ​ണ് വ​ട​ക്ക​ൻ പ​റ​വൂ​ർ ക​ണ്ണേ​ത്തു മാ​രാ​ത്ത് ശ്രീ​വി​ദ്യ (10) യു​ടെ കാ​ൽ കു​ടു​ങ്ങി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 8.45 നാ​ണ് സം​ഭ​വം. കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജെ. ​രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി​ജു പി. ​തോ​മ​സ്, ജി​ൻ​സ് മാ​ത്യു, അ​ജ​യ് സിം​ഗ്, അ​ജേ​ഷ്, ജി​നേ​ഷ്, സ​ജി​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഹൈ​ഡ്രോ​ളി​ക് സ്പ്രെ​ഡ​ർ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യു​ടെ കാ​ൽ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു.