കൊ​ച്ചി​ക്ക് മാ​മ്പ​ഴ​ക്കാ​ലം
Monday, May 6, 2024 4:42 AM IST
കൊ​ച്ചി: നൂ​റി​ല​ധി​കം ഇ​ന​ങ്ങ​ളി​ലു​ള്ള മാ​മ്പ​ഴ​ങ്ങ​ള്‍ രു​ചി​ക്കാ​ന്‍ കൊ​ച്ചി​ക്ക് സു​വ​ര്‍​ണാ​വ​സ​രം. എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ല്‍ ഗ്രീ​ന്‍ എ​ര്‍​ത്ത് ഫാം ​ഒ​രു​ക്കി​യി​ട്ടു​ള്ള കൊ​ച്ചി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാം​ഗോ ഫെ​സ്റ്റി​ലാ​ണ് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി വി​വി​ധ​യി​ന​ത്തി​ലു​ള്ള മാ​മ്പ​ഴ​ങ്ങ​ള്‍ അ​ണി​നി​ര​ന്നി​ട്ടു​ള്ള​ത്. ചൂ​ട് കു​റ​യാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മേ​ള​യി​ലും തി​ര​ക്കേ​റു​ക​യ​ണ്.

ച​ന്ദ്ര​ക്കാ​ര​ന്‍, ഉ​റു​മാ​നി, ക​ല്‍​നീ​ലം, ചൗ​സ, ശ​ര്‍​ക്ക​ര മാ​ങ്ങ, ഹി​മ​പ​സ​ന്ത്, സു​വ​ര്‍​ണ രേ​ഖ, മ​ല്‍​ഗോ​വാ, മൂ​വാ​ണ്ട​ന്‍, ലാ​ല്‍​ബാ​ദ് ഷാ ​കാ​ശ്മീ​ര്‍, അ​ല്‍​ഫോ​ണ്‍​സാ, ര​ത്‌​ന​ഗി​രി തു​ട​ങ്ങി നാ​വി​ല്‍ രു​ചി​യൂ​റു​ന്ന നി​ര​വ​ധി മാ​മ്പ​ഴ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തേ​നൂ​റും മാ​മ്പ​ഴ​ങ്ങ​ള്‍​ക്കൊ​പ്പം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി ഇ​ന​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. വി​വി​ധ മാ​മ്പ​ഴ​ങ്ങ​ളു​ടെ ജ്യൂ​സു​ക​ളും, മാ​മ്പ​ഴ പാ​യ​സ​വും ഫെ​സ്റ്റി​ന്‍റെ മ​ധു​രം കൂ​ട്ടു​ന്ന​യാ​ണ്. പ​ല ഇ​നം മാ​വി​ന്‍ തൈ​ക​ളും മേ​ള​യി​ലു​ണ്ട്.

രാ​വി​ലെ 11 മു​ത​ലാ​ണ് പ്ര​വേ​ശ​നം. എ​ല്ലാ ദി​വ​സ​വും രാ​ത്രി ഏ​ഴു മു​ത​ല്‍ ക​ലാ സ​ന്ധ്യ​ക​ളും ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ള്‍​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മു​തി​ര്‍​ന്ന​വ​ര്‍​ക്കു100 രൂ​പ​യാ​ണു ടി​ക്ക​റ്റ് നി​ര​ക്ക്. മേ​ള 19ന് ​സ​മാ​പി​ക്കും.