പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു
Wednesday, May 8, 2024 4:40 AM IST
നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്രി​സ്തു ലോ​ക​ത്തി​ന് ന​ൽ​കി​യ ക്രൈ​സ്ത​വ ചൈ​ത​ന്യം ക്രി​സ്ത്യാ​നി​ക​ളി​ലൂ​ടെ മ​റ്റു​ള്ള​വ​ർ​ക്ക് ദ​ർ​ശി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും, സ്നേ​ഹം, സ​ഹ​നം, ആ​തു​ര ശു​ശ്രൂ​ഷ തു​ട​ങ്ങി​യ സ​ൽ​പ്ര​വ​ർ​ത്തി​ക​ൾ ക്രി​സ്ത്യാ​നി​ക​ളു​ടെ മു​ഖ​മു​ദ്ര​യാ​യി​രി​ക്ക​ണ​മെ​ന്നും ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ത്യൂ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് അ​ഫ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ ജൂ​ബി​ലി സ​ന്ദേ​ശം വാ​യി​ച്ചു. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഏ​ലി​യാ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബെ​ന്നി ബ​ഹ​നാ​ൻ എം​പി, അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ എ​ന്നി​വ​ർ വി​വി​ധ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു. തോ​മ​സ് മാ​ർ അ​ല​ക്സ​ന്ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. സു​നി​ൽ, ഫാ. ​വ​ർ​ഗീ​സ് ക​ല്ലാ​പ്പാ​റ, വി​കാ​രി ഫാ. ​ജേ​ക്ക​ബ് മാ​ത്യു, ട്ര​സ്റ്റി​മാ​രാ​യ വ​ർ​ഗീ​സ് മേ​നാ​ച്ചേ​രി, മ​നോ​ജ് ടി.​പോ​ൾ, എ​ൽ​ദോ തോ​മ​സ്, വി​നോ​ജ് ടി.​പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.