രോ​ഗ​പ്ര​തി​രോ​ധ സ​ന്ദേ​ശ​വു​മാ​യി ലോ​ക മ​ല​മ്പ​നിദി​നാ​ച​ര​ണം
Friday, April 26, 2024 1:53 AM IST
പാ​ല​ക്കാ​ട്: രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​വ​ശ്യ​ത​ക​ളി​ലൂ​ന്നി ലോ​ക മ​ല​ന്പ​നി ദി​നാ​ച​ര​ണം. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​പി​പി ഹാ​ളി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​ആ​ർ.​വി​ദ്യ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ.​പി.​കെ. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ.​സി. ഹ​രി​ദാ​സ​ന്‍, ജി​ല്ലാ ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ കെ. ​രാ​ധാ​മ​ണി, ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പി. ​ബൈ​ജു​കു​മാ​ര്‍, കെ. ​ഹ​രി​പ്ര​കാ​ശ്, ജി​ല്ലാ ലാ​ബ് ഓ​ഫീ​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് ഇ​ബു​നി​സ ക​ല്‍​സം, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ എം. ​പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ വെ​ക്ട​ര്‍ ബോ​ണ്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. ദാ​മോ​ദ​ര​ന്‍ സ്വാ​ഗ​ത​വും ജി​ല്ലാ എ​ജ്യു​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് സി. ​ആ​ല്‍​ജോ ചെ​റി​യാ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ർ ഡോ. ​ഗീ​തു മ​രി​യ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഡി​വി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​മ്പ​നി പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ പ്ര​വ​ത്ത​ന​ങ്ങ​ളു​ടെ എ​ക്സി​ബി​ഷ​നും ന​ട​ത്തി. ആ​ശാ​വ​ർ​ക്ക​ർ​മാ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

കൂ​ടു​ത​ല്‍ നീ​തി​യു​ക്താ​യ ലോ​ക​ത്തി​നാ​യി മ​ല​മ്പ​നി​ക്കെ​തി​രാ​യ പോ​രാ​ട്ടം ത്വ​രി​ത​പ്പെ​ടു​ത്താം എ​ന്ന​താ​ണ് ഈ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ആ​രോ​ഗ്യ​കേ​ര​ളം, ദേ​ശീ​യ പ്രാ​ണി​ജ​ന്യ രോ​ഗ​നി​യ​ന്ത്ര​ണ വി​ഭാ​ഗം, ജി​ല്ലാ വെ​ക്റ്റ​ര്‍ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.