പി. ​സ​ന്തോ​ഷ് കു​മാ​ർ ജെ​സി​ഐ അ​ന്ത​ർ​ദേ​ശീ​യ ട്രെ​യി​നിം​ഗ് മെ​ന്‍റ​ർ
Saturday, May 4, 2024 1:56 AM IST
പാ​ല​ക്കാ​ട്: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ ട്രെ​യി​നിം​ഗ് മെ​ന്‍റ​ർ​മാ​രു​ടെ പാ​ന​ലി​ലേ​ക്ക് ഏ​ഷ്യാ പ​സ​ഫി​ക് രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യാ​യി പി. ​സ​ന്തോ​ഷ് കു​മാ​റി​നെ നി​യ​മി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്ന് പ​രി​ശീ​ല​ന​മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന ജെ​സി​ഐയു​ടെ യു​വ പ​രി​ശീ​ല​ക​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ശീ​ല​ന​വും ന​ൽ​കി കൂ​ടു​ത​ൽ മി​ക​വി​ലേ​ക്കു ന​യി​ക്കു​ക എ​ന്ന​താ​ണ് ചു​മ​ത​ല.

2010 ൽ ​ജെ​സി​ഐ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​ന്തോ​ഷ് കു​മാ​ർ 2016 ൽ ​ജെ​സി​ഐ അ​ന്ത​ർ​ദേ​ശീ​യ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് ട്രെയിനേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3201 ന്‍റെ മു​ൻ അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​റു​മാ​ണ്.

ആ​ദ്യ​ത്തെ ചു​മ​ത​ല​യാ​യി ജൂ​ണ്‍ ആ​ദ്യ​വാ​രം കം​ബോ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന ജെ​സി​ഐ ഏ​ഷ്യാ പ​സഫി​ക് കോ​ണ്‍​ഫ​റ​ൻ​സി​ലെ ട്രെയിനേ​ഴ്സ് ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ സ​ന്തോ​ഷ് കു​മാ​ർ പ​രി​ശീ​ലി​പ്പി​ക്കും.