ഇ​ന്ത്യ​യി​ലെ ആ​ദ്യ അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ് കാ​ര​വ​ൻ ആ​ലു​വ​യി​ൽ
Sunday, May 5, 2024 4:44 AM IST
ആ​ലു​വ: ശാ​ന്തി​ഭ​വ​ൻ ഗു​ഡ് സ​മരി​റ്റ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ് കാ​ര​വ​ൻ ആ​ലു​വ​യി​ൽ എ​ത്തി. ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് സൗ​ജ​ന്യ സേ​വ​നം ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി സ​ന്തോ​ഷ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ സിഇഒ ​ഫാ.​ ജോ​യി കു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ത്ത​ന​ങ്ങാ​ടി, ഷീ​ല ജോ​സ്, ലൈ​ലാ അ​ബ്ദു​ൾ​ഖാ​ദ​ർ, ഡോ.​ റി​ഷി​ൻ സു​മ​ൻ, സിസ്റ്റർ ​ജെ​സി അ​ന്ന, സിസ്റ്റർ ​റോ​സ​ൽ​ബാ എ​ന്നി​വ​ർ പ്രസംഗിച്ചു.

സൗ​ജ​ന്യ അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ് കൂ​ടാ​തെ കാ​ര​വ​നി​ലൂ​ടെ ഫാ​ർ​മ​സി സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും. ആ​ധു​നി​ക മെഷ​ിന​റി​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​കു​ന്ന​ത്. ലാ​ബ്, ഡോ​ക്‌​ടേ​ഴ്സ് ഒപി, ഡെ​ന്‍റൽ പ​രി​ശോ​ധ​ന, പോ​ർ​ട്ട​ബി​ൾ ഡെ​ന്‍റ​ൽ എ​ക്സ്റേ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്.