ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രും: കെ.​ഇ.​ ഇ​സ്മ​യി​ൽ
Saturday, April 27, 2024 1:53 AM IST
വ​ട​ക്ക​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം കേ​ന്ദ്ര​ത്തി​ൽ ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് സി​പി​ഐ നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ കെ.ഇ. ഇ​സ്മ​യി​ൽ പ​റ​ഞ്ഞു. കി​ഴ​ക്ക​ഞ്ചേ​രി ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നൂ​റ്റിഇ​രു​പ​ത്തി​നാ​ലാം ബൂ​ത്തി​ൽ മ​ക​ൻ ബൈ​ജു, പേ​ര​ക്കു​ട്ടി​ക​ളാ​യ റെ​നി​ൽ, സാ​ബി എ​ന്നി​വ​രോ​ടൊ​പ്പം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ജ​നാ​ധി​പ​ത്യം, മ​തേ​ത​ര​ത്വം, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന തു​ട​ങ്ങി​യ​വ നി​ല​നി​ൽ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വോ​ട്ട​വ​കാ​ശം വേ​ണ്ടവി​ധം വി​നി​യോ​ഗി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വി​ൽ കേ​ര​ള​ത്തി​ൽ 20 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും കെ.​ഇ.​ ഇ​സ്മയി​ൽ പ​റ​ഞ്ഞു.