വച​ന​ഗി​രി സെന്‍റ് ജോർജ് പ​ള്ളി തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, April 27, 2024 1:53 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ച​ന​ഗി​രി (ക​ണ​ച്ചി​പ്പ​രു​ത) സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കുന്നേരം വി​കാ​രി ഫാ. ​ഹെ​ൽ​ബി​ൻ മീ​മ്പ​ള്ളി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, സ​ന്ദേ​ശം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം 3.30 ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്. ഫാ. ​മാ​ർ​ട്ടി​ൻ ഏ​റ്റു​മാ​നൂ​ക്കാ​ര​ൻ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ക​ണ​ച്ചി​പ്പ​രു​ത ക​പ്പേ​ളയി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, ആ​കാ​ശ​വി​സ്മ​യം എ​ന്നി​വ ന​ട​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്. താ​വ​ളം ഫൊ​റോ​ന അ​സി​സ്റ്റന്‍റ് വി​കാ​രി ഫാ. ​മെ​ൽ​വി​ൻ ചി​റ​മേ​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പി​ട്ടു​കാ​രി​കു​ള​മ്പി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, ഊ​ട്ടു​നേ​ർ​ച്ച. 29 ന് ​രാ​വി​ലെ ഏ​ഴി​ന് മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള കു​ർ​ബാ​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്കം.

വി​കാ​രി ഫാ. ​ഹെ​ൽ​ബി​ൻ മീ​മ്പ​ള്ളി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ത​ങ്ക​ച്ച​ൻ പു​തു​ശേ​രി, സി​ബി വ​ള​യ​ത്തി​ൽ, ക​ൺ​വീ​ന​ർ ഷാ​ജി ക​ള​മ്പു​കാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.