ബൂ​ത്ത് സ്ഥാ​പി​ച്ച​തി​നെ​ച്ചൊ​ല്ലി യു​ഡി​എ​ഫ്- പോ​ലീ​സ് സം​ഘ​ർ​ഷം
Saturday, April 27, 2024 1:53 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​റാം ന​മ്പ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നു സ​മീ​പം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ബൂ​ത്ത് നി​ർ​മി​ച്ച​തി​നെ ചൊ​ല്ലി പോ​ലീ​സും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം. പോ​ളിം​ഗ് സ്റ്റേ​ഷ​ന​ടു​ത്ത് യു​ഡി​എ​ഫ് ബൂ​ത്ത് നി​ർ​മി​ച്ച​തി​നെ​തി​രെ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ബൂ​ത്ത് പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് എ​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

സം​ഘ​ർ​ഷ​മൊ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ല​ത്തും പോ​ളിം​ഗ് സ്റ്റേ​ഷ​നു സ​മീ​പം പോ​ളിം​ഗ് ബൂ​ത്ത് നി​ർ​മി​ച്ച​തു പോ​ലീ​സ് പൊ​ളി​ച്ചു​മാ​റ്റി.

ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്നു പ​രാ​തി

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്ത് ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ​യി​ൽ നൂ​റ്റി​മു​പ്പ​ത്തി​മൂ​ന്നാം ബൂ​ത്തി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. ശ്രീ​റാം​ന​ഗ​ർ സ്വ​ദേ​ശി രാ​ജ​മാ​ണി​ക്യ​ത്തി​ന്‍റെ വോ​ട്ടാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​തി​നു മു​മ്പ് മ​റ്റാ​രോ ചെ​യ്തു പോ​യ​ത്. രാ​ജ​മാ​ണി​ക്യം പ​രാ​തി ന​ൽ​കി.