ബജ്റംഗ്ദള്‍ പ്രവർത്തകരുടെ പ്രതിഷേധം, ആമിർ ഖാനും ഗൗരിയും വിവാഹചടങ്ങിൽ നിന്നും
ആമിർ ഖാന്റെ മൂന്നാം വിവാഹത്തിനെതിരെ ബജ്റംഗ്ദള്‍ പ്രവർത്തകരുടെ പ്രതിഷേധം. ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിനെതിരെയാണ് ബീഹാറിലെ ഫോർബ്സ്ഗഞ്ച് മേഖലയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും ആമിർ ഖാൻ ലവ് ജിഹാദ് നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു.
ആമിർ ഖാൻ തുടർച്ചയായി ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുന്നതിലൂടെ ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്ന് ബജ്റംഗ് ദൾ നേതാവ് മനോജ് സോണി ആരോപിച്ചു. ആമിർ ഖാൻ മുർദാബാദ്, ആമിർ ഖാൻ ജിഹാദി ഭാരത് ചോഡോ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
‘‘ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി ഹിന്ദുക്കളെ ദുർബലപ്പെടുത്താനാണ് ആമിർ ഖാൻ ശ്രമിക്കുന്നത്. ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിക്കുന്ന അദ്ദേഹം, മക്കൾക്ക് തൈമൂർ, അഫ്രോസ്, തുടങ്ങിയ പേരുകൾ നൽകുന്നു.
ഇതെന്ത് രീതിയാണ്? മുസ്ലിം സമുദായത്തിലെ പെൺകുട്ടികളെ അദ്ദേഹം എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല? എന്തുകൊണ്ടാണ് ഹിന്ദു സ്ത്രീകളെ മാത്രം പ്രണയിക്കുന്നത്.’’ മനോജ് സോണി ആരോപിച്ചു.
ഇത്തരം പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ആമിർ ഖാനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ആമിറിന്റെ മൂന്നാം വിവാഹമാണിത്. ആമിറും ഗൗരിയും ഇരുവരും ഒരു വർഷത്തിലേറെയായി ഒരുമിച്ചാണ് താമസിക്കുന്നത്. രണ്ടുതവണ വിവാഹം ചെയ്ത ആമിർ ഖാന് രണ്ട് ബന്ധങ്ങളിലുമായി മൂന്ന് മക്കളുണ്ട്. 1986ൽ റീന ദത്തയെ വിവാഹം കഴിച്ചു. റീനയുമായുള്ള ബന്ധത്തിൽ ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്.
പിന്നീട് 2005-ല്‍ ചസംവിധായിക കിരണ്‍ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ആസാദ് റാവു ഖാന് ആണ് ഈ ബന്ധത്തിലുള്ള മകന്.
Tags : Bajrang Dal Aamir Khan Protests Third Marriage Love Jihad