യഷ് പ്രധാന വേഷത്തിലെത്തുന്ന ടോക്സിക് സിനിമയ്ക്കെതിരെ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. സിനിമയിലെ ഉള്ളടക്കം അങ്ങേയറ്റം അശ്ലീലമാണ് എന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി വനിതാ വിഭാഗമാണ് രംഗത്തെത്തിയത്.
കർണാടക വനിതാ കമ്മീഷന് പാർട്ടി പ്രതിനിധികൾ ഔദ്യോഗികമായിട്ടാണ് പരാതി നൽകിയത്.
സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതും കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതുമായ അശ്ലീല ദൃശ്യങ്ങൾ ടീസറിൽ അടങ്ങിയിട്ടുണ്ടെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്.
ആം ആദ്മി പാർട്ടിയുടെ കർണാടക ഘടകത്തിലെ വനിതാ വിഭാഗം നേതാക്കൾ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ ഉദ്യോഗസ്ഥരെ നേരിൽ കാണുകയും ഈ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി സമർപ്പിക്കുകയും ചെയ്തു. ചിത്രത്തിലെ ചില രംഗങ്ങൾ അമിതമായ അശ്ലീലത നിറഞ്ഞതാണെന്നാണ് എഎപി ഉന്നയിക്കുന്ന പ്രധാന ആരോപണം.
Tags : toxic Karnataka Women's Commission yaash