x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ ഭാ​രം കു​റ​ച്ച​ത് ക​ണ്ട് കു​ടും​ബം പോ​ലും പേ​ടി​ച്ചു: പ്ര​ശാ​ന്ത് നീ​ൽ പ​റ​യു​ന്നു


Published: May 22, 2026 02:14 PM IST | Updated: May 22, 2026 02:14 PM IST

പ്ര​ശാ​ന്ത് നീ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഡ്രാ​ഗ​ൺ എ​ന്ന ചി​ത്ര​ത്തി​നാ​യി ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ ന​ട​ത്തി​യ മേ​ക്കോ​വ​റാ​ണ് ഇ​പ്പോ​ൾ സി​നി​മ​ലോ​ക​ത്ത് ച​ർ​ച്ചാ​വി​ഷ​യം.

ചി​ത്ര​ത്തി​നാ​യി വ​മ്പ​ൻ മേ​ക്കോ​വ​റാ​ണ് താ​രം ന​ട​ത്തി​യ​ത്. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് നീ​ലി​ന്‍റെ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. 

ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ ഏ​ക​ദേ​ശം 15 കി​ലോ​ഗ്രാം ഭാ​രം കു​റ​ച്ച​താ​യി പ്ര​ശാ​ന്ത് വെ​ളി​പ്പെ​ടു​ത്തി. സി​നി​മ​യു​ടെ ച​ർ​ച്ച തു​ട​ങ്ങി​യ സ​മ​യ​ത്ത് ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​ന്‍റെ ലു​ക്കി​ൽ കു​റ​ച്ചു മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ ന​ന്നാ​കും എ​ന്ന് സം​വി​ധാ​യ​ക​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത് പ​റ​ഞ്ഞ​യു​ട​ൻ ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ ശ​രീ​ര​മാ​റ്റ​ത്തി​നാ​യി തീ​വ്ര​ശ്ര​മം ന​ട​ത്തി​യെ​ന്നും പ്ര​ശാ​ന്ത് പ​റ​യു​ന്നു. 

''ഒ​രു ഘ​ട്ട​ത്തി​ൽ 15 കി​ലോ​യോ​ളം ഭാ​രം കു​റ​ച്ചി​രു​ന്നു.​ആ സ​മ​യ​ത്ത് അ​ദ്ദേ​ഹം വ​ള​രെ ക്ഷീ​ണി​ത​നാ​യും വി​ള​റി​യും കാ​ണ​പ്പെ​ട്ടു. ഇ​തോ​ടെ ഞാ​ൻ ഡ​യ​റ്റ് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹം നി​ർ​ത്തി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും അ​മ്മ​യ്ക്കും എ​ന്നോ​ട് ദേ​ഷ്യ​മാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും അ​ദ്ദേ​ഹ​ത്തെ അ​റി​യു​ന്ന​വ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും എ​ന്നോ​ട് ദേ​ഷ്യ​മാ​യി​രു​ന്നു. ഭാ​രം അ​ൽ​പം കു​റ​യ്ക്കാ​ൻ മാ​ത്ര​മാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞ​ത്. പ​ക്ഷേ അ​ത് അ​ദ്ദേ​ഹം വ​ള​രെ ഗൗ​ര​വ​മാ​യി എ​ടു​ത്തു. 

ശാ​രീ​രി​ക മാ​റ്റ​ത്തി​നാ​യി നാ​ലു​മാ​സ​ത്തോ​ളം എ​ടു​ത്തു. ആ ​സ​മ​യ​ത്ത് ഷൂ​ട്ടി​ങ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. വി​ദ​ഗ്ധ​രു​ടെ​യും ട്രെ​യി​ന​റു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ദ്ദേ​ഹം ട്രെ​യി​നിം​ഗ് എ​ടു​ത്ത​ത്. ഏ​ഴ് ആ​ഴ്ച കൊ​ണ്ട് 9.5 കി​ലോ​യോ​ളം ഭാ​രം കു​റ​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം സി​നി​മ​യി​ലു​ണ്ട്. അ​തി​ൽ ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ഏ​റെ സ​ന്തു​ഷ്ട​രാ​ണ്.'' പ്ര​ശാ​ന്ത് നീ​ൽ പ​റ​ഞ്ഞു.

2027 ജൂ​ണി​ലാ​ണ് ഡ്രാ​ഗ​ൺ റി​ലീ​സ് ചെ​യ്യു​ക. ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നൊ​പ്പം അ​നി​ൽ ക​പൂ​ർ,സ ​രു​ക്മി​ണ​മി വ​സ​ന്ത്, ബി​ജു മേ​നോ​ന്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. 

Tags : Prashanth Neel junior ntr

Recent News

Corehub Up