x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രാ​ധ​ക​രെ ത്ര​സി​പ്പി​ച്ച് കി​യാ​ര​യു​ടെ നാ​ദി​യ; ഗീ​തു മോ​ഹ​ന്‍​ദാ​സ് ചി​ത്രം ടോ​ക്‌​സി​ക്കി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്  


Published: December 22, 2025 02:34 PM IST | Updated: December 22, 2025 02:34 PM IST

നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ​ക്കും പ്ര​തി​സ​ന്ധി​ക​ൾ​ക്കു​മി​ട​യി​ൽ‌ ഗീ​തു മോ​ഹ​ന്‍​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ടോ​ക്‌​സി​ക്: ഫെ​യ​റി ടെ​യി​ല്‍ ഫോ​ര്‍ ഗ്രോ​ണ്‍ അ​പ്‌​സ്-​എ​ന്ന ചി​ത്ര​ത്തി​ലെ ബോ​ളി​വു​ഡ് താ​രം കി​യാ​ര അ​ദ്വാ​നി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്തു.

ചി​ത്ര​ത്തി​ന്‍റെ നാ​യ​ക​നും കോ ​പ്രൊ​ഡ്യൂ​സ​റു​മാ​യ യാ​ഷ് ആ​ണ് കി​യാ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്. കി​യാ​ര അ​ദ്വാ​നി​യെ നാ​ദി​യ​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു- ടോ​ക്‌​സി​ക്: ഫെ​യ​റി ടെ​യി​ല്‍ ഫോ​ര്‍ ഗ്രോ​ണ്‍ അ​പ്‌​സ്- പോ​സ്റ്റ​ര്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ട് യാ​ഷ് എ​ഴു​തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കി​യാ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ വൈ​റ​ലാ​യി.

ഉ​യ​ര്‍​ന്ന സ്ലി​റ്റു​ള്ള, ത​റ​യോ​ളം നീ​ള​മു​ള്ള ക​റു​ത്ത ഗൗ​ണ്‍ ആ​ണ് കി​യാ​ര​യു​ടെ വേ​ഷം. തി​ള​ങ്ങു​ന്ന സ്റ്റേ​ജ് ലൈ​റ്റു​ക​ള്‍​ക്ക് കീ​ഴി​ല്‍, സ്വ​ര്‍​ണ​ക്ക​ട​ലാ​സു​ക​ള്‍ വി​ത​റി​യ, പ്ര​കാ​ശ​മു​ള്ള വേ​ദി​യി​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നാ​ദി​യ നി​ല്‍​ക്കു​ന്ന​താ​യി കാ​ണാം. സ​ര്‍​ക്ക​സ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​സ്റ്റ​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ഷാ​ദ​ച്ഛാ​യ​യാ​ണ് കി​യാ​ര​യു​ടെ മു​ഖ​ത്തി​ന്.

യാ​ഷ്, കി​യാ​ര അ​ദ്വാ​നി എ​ന്നി​വ​ര്‍​ക്കൊ​പ്പം ഷോ​യി​ല്‍ ജെ​യിം​സ്, ഡാ​രെ​ല്‍ ഡി ​സി​ല്‍​വ, ന​യ​ന്‍​താ​ര, അ​ക്ഷ​യ് ഒ​ബ്രോ​യി, ഹു​മ ഖു​റേ​ഷി, ബെ​ന​ഡി​ക്ട് ഗാ​ര​റ്റ്, സു​ദേ​വ് നാ​യ​ര്‍, ന​താ​ലി ബേ​ണ്‍ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഗീ​തു മോ​ഹ​ന്‍​ദാ​സി​ന്‍റെ ഭ​ര്‍​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ രാ​ജീ​വ് ര​വി​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. നി​ര്‍​മാ​ണം കെ​വി​എ​ന്‍. പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍ ആ​ബി​ദ് ടി.​പി, ക​ലാ​സം​വി​ധാ​നം മി​ത്ര​രാ​ജ് ചൗ​ധ​രി, മോ​ഹ​ന്‍ ബി. ​കെ​രെ. 2026 മാ​ര്‍​ച്ച് 19ന് ​ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​മെ​ന്ന് അ​ണി​യ​റ​ക്കാ​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags : Geethu Mohandas Toxic First look

Recent News

Corehub Up