അലംകൃതയ്ക്കൊപ്പം പൃഥ്വിയും സുപ്രിയായും
മകൾ അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. അലംകൃതയുടെ പന്ത്രണ്ടാം പിറന്നാളാണിന്ന്.
‘‘പിറന്നാൾ ആശംസകൾ, ഞങ്ങളുടെ വെളിച്ചമേ! നീ നീയായിരിക്കുന്ന രീതിയിലും, നീ ഒരു നല്ല വ്യക്തിയായി വളരുന്നതിലും അമ്മയ്ക്കും അച്ഛനും അളവറ്റ അഭിമാനമുണ്ട്.
ചുറ്റുമുള്ളവരോടുള്ള നിന്റെ ആർദ്രത ഒരു വലിയ പ്രചോദനമാണ്. കേവലം നിന്റെ സാന്നിധ്യം കൊണ്ടുതന്നെ ജീവിതത്തിന്റെ എത്രയോ മനോഹരമായ പാഠങ്ങളാണ് നീ ഞങ്ങളെ പഠിപ്പിച്ചത്! ചിറകുകൾ വിടർത്തി ഇനിയും ഉയരങ്ങളിലേക്ക് പറക്കുക. ജീവിതത്തെ എന്നും ഇതുപോലെ അനുരാഗത്തോടെ ചേർത്തുവെക്കുക!.’’പൃഥ്വിരാജിന്റെ വാക്കുകള്‍.
‘എന്റെ ആലിക്കുട്ടിക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ! നീ ഇത്രയും വളർന്നുവെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല! ആശുപത്രിയിൽ നിന്ന് നിന്നെ വീട്ടിലേക്ക് കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. നീ അത്രമേൽ പ്രിയപ്പെട്ടൊരു മകളാണ്. ഞങ്ങളുടെ എല്ലാ നല്ല ഗുണങ്ങളും നിന്നിലാണ് ഉള്ളതെന്ന് തോന്നിപ്പോകും; ഒപ്പം ഈ വാക്സാമാർഥ്യവും കുറുമ്പും ആരിൽ നിന്നാണ് കിട്ടിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
എപ്പോഴും സ്നേഹവും കരുണയും ഉള്ളവളായിരിക്കുക, കാരണം ഈ ലോകം പലപ്പോഴും അത്രമേൽ വിചിത്രമാണ്! നീ എങ്ങനെയുള്ള ആളാണെന്നതിലും, ഏതു രീതിയിലാണ് വളർന്നുവരുന്നതെന്നതിലും അമ്മയ്ക്കും ഡാഡയ്ക്കും ഒരുപാട് അഭിമാനമുണ്ട്! ഒത്തിരി സ്നേഹം.’’സുപ്രിയയുടെ വാക്കുകൾ.
Tags : Prithviraj Supriya alamkritha cinema movie birthday