x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​പാ​ട്ട് ചി​ത്രീ​ക​രി​ക്കു​മ്പോ​ൾ ക​ടു​ത്ത പ​നി​യാ​യി​രു​ന്നു; വേ​ദി​ക പ​റ​യു​ന്നു 


Published: March 27, 2026 09:50 AM IST | Updated: March 27, 2026 09:51 AM IST

നൂ​റു​കോ​ടി പി​ന്നി​ട്ട ആ​ട് 3യി​ൽ ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ച രം​ഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു വേ​ദി​ക​യു​ടെ ഐ​റ്റം ഡാ​ൻ​സ്. ചി​ത്ര​ത്തി​ലെ ഈ ​ഗാ​നം കേ​ര​ള​ക്ക​ര​യാ​കെ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ആ ​നൃ​ത്തം ചെ​യ്യു​മ്പോ​ൾ ത​നി​ക്ക് ക​ടു​ത്ത പ​നി​യാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് താ​രം.

''അ​ടു​ത്തി​ടെ ഞാ​ന്‍ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ഗൗ​ര​വ്വ​മു​ള്ള​താ​ണ്. യ​ക്ഷി​ണി, ഫി​യ​ര്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ അ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ശ​രി​യാ​യ സ​മ​യ​ത്താ​ണ് സു​ല്‍​ത്താ​ന്‍ എ​ന്നെ തേ​ടി വ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കു​റ​ച്ച് ഫ​ണ്‍ ആ​യ, ഊ​ര്‍​ജ്ജ​സ്വ​ല​മാ​യ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച സ​മ​യ​ത്താ​ണ് ഇ​ത് വ​ന്ന​ത്. ഷോ​ബി മാ​സ്റ്റ​റാ​ണ് നൃ​ത്ത സം​വി​ധാ​നം. ഞാ​ന്‍ ആ​സ്വ​ദി​ച്ച് ചെ​യ്ത ഗാ​ന രം​ഗ​മാ​ണ്.

എ​ന്‍റെ ജോ​ലി ആ​ത്മാ​ര്‍​ഥ​മാ​യി ചെ​യ്യാ​ന്‍ മാ​ത്ര​മാ​ണ് ശ്ര​ദ്ധി​ച്ച​ത്. അ​തി​ന്‍റെ ഫ​ലം എ​ന്താ​കു​മെ​ന്ന് ചി​ന്തി​ച്ചി​രു​ന്നി​ല്ല. പ​ക്ഷെ സു​ല്‍​ത്താ​ന്‍ ഒ​രു പ്ര​തി​ഭാ​സ​മാ​യി മാ​റി. യൂ​ട്യൂ​ബി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും വ​ള​രെ ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ച്ചു. എ​ല്ലാ​വ​രോ​ടും ന​ന്ദി മാ​ത്ര​മാ​ണ് ഈ ​അ​വ​സ​ര​ത്തി​ല്‍ പ​റ​യാ​നു​ള്ള​ത്. പാ​ട്ട് ചി​ത്രീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത് എ​നി​ക്ക് 102 ഡി​ഗ്രി പ​നി​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷെ സെ​റ്റി​ലെ എ​ന​ര്‍​ജി​യാ​ണ് എ​ന്നെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ​ത്.

ക്ലാ​സി​ക്ക​ലും വെ​സ്‌​റ്റേ​ണും പ​ഠി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ സു​ല്‍​ത്താ​ന്‍ നൃ​ത്തം ബു​ദ്ധി​മു​ട്ടു​ള്ള​താ​യി​രു​ന്നി​ല്ല. പ​ക്ഷെ ഭ​യ​ങ്ക​ര​മാ​യ എ​ന​ര്‍​ജി വേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും വേ​ദി​ക പ​റ​യു​ന്നു.

ഗ്ലാ​മ​റ​സ് ഡാ​ന്‍​സ് മാ​ത്ര​മ​ല്ല, പ്ര​ക​ട​ന​മൂ​ല്യ​മു​ള്ള ഡാ​ന്‍​സാ​ണ് എ​ന്നാ​ണ് തോ​ന്നി​യ​തെ​ന്നും വേ​ദി​ക പ​റ​യു​ന്നു. അ​തേ​സ​മ​യം, പ​ല​രും വ​സ്ത്ര​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു. എ​ന്‍റെ കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്കാ​യി വ​സ്ത്രം ഡി​സൈ​ന്‍ ചെ​യ്ത​ത്. മാ​ന്യ​മാ​യ രീ​തി​യി​ല്‍ എ​നി​ക്ക് ചേ​രു​ന്ന, പാ​ട്ടി​ന് ചേ​രു​ന്ന വ​സ്ത്രം വ​ള​രെ ശ്ര​ദ്ധി​ച്ച് ഒ​രു​പാ​ട് സ​മ​യ​മെ​ടു​ത്താ​ണ് ത​യ്യാ​റാ​ക്കി​യ​തെ​ന്നും താ​രം പ​റ​യു​ന്നു.

Tags : vedika actress aadu 3

Recent News

Corehub Up