x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് പ​ണം കി​ട്ടി കി​ട്ടി, നി​ങ്ങ​ൾ അ​തി​ൽ സു​ഖം പി​ടി​ച്ചു; രേ​ണു​വി​നെ ആ​ക്ഷേ​പി​ക്കു​ന്ന​വ​രോ​ട് ജീ​ജ


Published: April 7, 2026 10:30 AM IST | Updated: April 7, 2026 10:32 AM IST

കൊ​ല്ലം സു​ധി​യു​ടെ ഭാ​ര്യ രേ​ണു സു​ധിയെ നി​ര​ന്ത​രം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ ആ​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ടി ജീ​ജ സു​രേ​ന്ദ്ര​ൻ. ജീ​വി​ക്കാ​ൻ വേ​ണ്ടി ഒ​രു ജോ​ലി അ​ല്ലേ അ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​തി​നെ ഇ​ത്ര​മാ​ത്രം ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത് എ​ന്തി​നെ​ന്നും ജീ​ജ ചോ​ദി​ക്കു​ന്നു.

യു​ട്യൂ​ബി​ൽ നി​ന്നും വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് നി​ര​ന്ത​രം രേ​ണു​വി​നെ ഇ​വ​ർ ആ​യു​ധ​മാ​ക്കു​ന്ന​തെ​ന്നാ​ണ് ജീ​ജ പ​റ​യു​ന്ന​ത്. രേ​ണു​വി​നെ​യും മ​ക​നെ​യും അ​വ​രു​ടെ കു​ടും​ബ​ത്തെ​യും ജീ​വി​ക്കാ​ൻ സ​മ്മ​തി​ക്കു​വെ​ന്നും അ​വ​രെ ഇ​ങ്ങ​നെ വേ​ദ​നി​പ്പി​ച്ച് ദൈ​വ​ത്തി​ന്‍റെ ശാ​പം വാ​ങ്ങി​ക്കൂ​ട്ട​രു​തെ​ന്നും ജീ​ജ പ​റ​ഞ്ഞു.

''ഓ​ൺ​ലൈ​നി​ൽ രേ​ണു സു​ധി​യെ​പ്പ​റ്റി അ​നാ​വ​ശ്യ​മാ​യി സം​സാ​രി​ക്കു​ന്ന കു​റേ​പേ​രു​ണ്ട്. ഞാ​നൊ​രു കാ​ര്യം ചോ​ദി​ച്ചോ​ട്ടെ, ഭ​ർ​ത്താ​വ് മ​രി​ച്ച ഒ​രു സ്ത്രീ ​അ​ഭി​ന​യി​ക്കാ​ൻ പോ​കു​മ്പോ​ൾ അ​വ​ർ​ക്ക് അ​റി​യാ​വു​ന്ന ജോ​ലി അ​ല്ലേ ചെ​യ്യാ​ൻ പ​റ്റൂ. 

അ​വ​ർ ആ​ദ്യം ഒ​രു ആ​ൽ​ബം ചെ​യ്തു, അ​തു​ക​ഴി​ഞ്ഞ് ഒ​രു ഷോ​ർ​ട് ഫി​ലിം ചെ​യ്തു, അ​ങ്ങ​നെ ഓ​രോ​ന്നു ചെ​യ്തു മെ​ച്ച​പ്പെ​ടു​ത്തി വ​രും. എ​ല്ലാ​വ​രും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഇ​വി​ടെ വ​ന്നി​രി​ക്കു​ന്ന ആ​ർ​ട്ടി​സ്റ്റു​ക​ൾ എ​ല്ലാം ത​ന്നെ സി​നി​മ ചെ​യ്തു ര​ക്ഷ​പ്പെ​ട്ട​വ​ർ ഒ​ന്നും അ​ല്ല.

ആ ​കു​ട്ടി ജീ​വി​ക്കാ​ൻ വേ​ണ്ടി ഒ​രു ജോ​ലി അ​ല്ലേ ചെ​യ്യു​ന്ന​ത്. സു​ധി ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ഞാ​ൻ രേ​ണു സു​ധി​യോ​ടു ഒ​രു പ്രാ​വ​ശ്യം സം​സാ​രി​ച്ചി​ട്ടു​ണ്ട്, മൂ​ത്ത മ​ക​നെ​യും എ​നി​ക്ക​റി​യാം, ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് ഞാ​ൻ ര​ണ്ടു ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്, പാ​വം കു​ട്ടി​യാ​ണ് ന​ല്ല കു​ട്ടി​യാ​ണ്.  

ഒ​രാ​ൾ മ​രി​ച്ചു ക​ഴി​യു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹ​വും പ​രി​ഗ​ണ​ന​യും ഒ​ക്കെ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് കി​ട്ടും, പ​ക്ഷേ എ​പ്പോ​ഴും കു​ട്ടി​ക​ളെ കെ​ട്ടി​പ്പി​ടി​ച്ചു​കൊ​ണ്ട് ഇ​രി​ക്കാ​ൻ പ​റ്റു​മോ. അ​വ​ർ ജോ​ലി​ക്ക് പോ​കു​ന്നു മ​ക്ക​ളെ നോ​ക്കു​ന്നു, അ​വ​ർ​ക്ക് കി​ട്ടു​ന്ന ജോ​ലി എ​വി​ടെ​യാ​ണോ അ​വി​ടെ​യൊ​ക്കെ പോ​കേ​ണ്ടി വ​രും. ന​മ്മ​ൾ എ​ല്ലാം അ​ങ്ങ​നെ അ​ല്ലേ ജീ​വി​ക്കു​ന്ന​ത്. 

ഭ​ർ​ത്താ​വ് ഉ​ള്ള​പ്പോ​ൾ പ​ണം കൊ​ണ്ട് ത​ന്നി​രു​ന്നു, സു​ഖി​ച്ചു ജീ​വി​ച്ചി​രു​ന്നു. അ​തി​ല്ലാ​തെ വ​രു​മ്പോ​ൾ സ്വ​യം ജോ​ലി ചെ​യ്തു കി​ട്ടു​ന്ന പ​ണം കൊ​ണ്ട് വേ​ണം ഓ​രോ മാ​സ​ത്തേ​യും ചെ​ല​വ് ന​ട​ന്നു​പോ​കാ​ൻ. ഇ​തൊ​ക്കെ വ​ലി​യ ക​ഷ്ട​പ്പാ​ട് ത​ന്നെ​യാ​ണ്.  

ആ ​കു​ട്ടി​യെ​ക്കു​റി​ച്ച അ​നാ​വ​ശ്യം പ​റ​യു​ന്ന​വ​രോ​ട് ഞാ​ൻ പ​റ​യു​ക​യാ​ണ്, നി​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ പ​ണം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്, നി​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് പ​ണം കി​ട്ടി കി​ട്ടി നി​ങ്ങ​ൾ അ​തി​ൽ സു​ഖം പി​ടി​ച്ചു. 

അ​പ്പൊ ആ​രെ കു​റ്റം പ​റ​ഞ്ഞാ​ലും നി​ങ്ങ​ൾ​ക്ക് പ​ണം മ​തി എ​ന്ന് ക​രു​തു​മ്പോ​ൾ നി​ങ്ങ​ൾ മ​ന​സ്സി​ലാ​ക്ക​ണം, നി​ങ്ങ​ൾ​ക്ക് ഇ​ങ്ങ​നെ ഒ​രു സാ​ഹ​ച​ര്യം വ​ന്നാ​ൽ മാ​ത്ര​മേ ഹൃ​ദ​യ​വേ​ദ​ന എ​ന്താ​ണെ​ന്ന് നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കൂ.

ആ ​വേ​ദ​ന അ​നു​ഭ​വി​ച്ച എ​ന്നെ​പ്പോ​ലെ​യു​ള്ള​വ​ർ​ക്ക് അ​ത് പ​റ​യാ​ൻ എ​ളു​പ്പ​മാ​ണ്. അ​തു​കൊ​ണ്ട് ക​ഴി​വ​തും മ​റ്റു​ള്ള​വ​രെ കു​റ്റം പ​റ​ഞ്ഞ് പ​ണം സ​മ്പാ​ദി​ക്കാ​തെ , ലോ​ക​ത്തു​ള്ള മ​റ്റു കാ​ര്യ​ങ്ങ​ൾ നോ​ക്കൂ . ദ​യ​വു​ചെ​യ്ത് രേ​ണു​വി​നെ​യും മ​ക​നെ​യും അ​വ​രു​ടെ കു​ടും​ബ​ത്തെ​യും ജീ​വി​ക്കാ​ൻ സ​മ്മ​തി​ക്കൂ, അ​വ​രെ ഇ​ങ്ങ​നെ വേ​ദ​നി​പ്പി​ച്ച് ദൈ​വ​ത്തി​ന്‍റെ ശാ​പം വാ​ങ്ങി​ക്കൂ​ട്ട​രു​ത്. ​അ​ത് മാ​ത്ര​മേ എ​നി​ക്ക് പ​റ​യാ​നു​ള്ളൂ''. ജീ​ജ സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു.

Tags : jeeja surendran renu sudhi

Recent News

Corehub Up