x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ടു​വി​ൽ മ​ണി​യു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച് മ​ക​ൾ; ശ്രീ​ല​ക്ഷ്മി ഇ​നി ഡോ​ക്ട​ർ  


Published: March 6, 2026 11:16 AM IST | Updated: March 6, 2026 11:16 AM IST

അ​ന്ത​രി​ച്ച ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പ​ത്താം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​ണി​ന്ന്. അ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഏ​റെ സ​ന്തോ​ഷം നി​റ​ഞ്ഞൊ​രു വാ​ർ​ത്ത​യും ആ ​കു​ടും​ബ​ത്തി​ൽ നി​ന്നും പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.

മ​ണി​യു​ടെ സ​ഹോ​ദ​ര​നാ​യ ഡോ. ​ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നാ​ണ് ആ ​സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്. അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം മ​ക​ൾ ശ്രീ​ല​ക്ഷ്മി എ​ന്ന പാ​പ്പ ഡോ​ക്ട​ർ ആ​യി​രി​ക്കു​ന്നു​വെ​ന്ന​താ​ണ് ആ ​സ​ന്തോ​ഷം.

‘‘ചേ​ട്ട​ന്‍റെ ആ​ഗ്ര​ഹം പോ​ലെ ത​ന്നെ മ​ക​ൾ ഡോ​ക്ട​ർ ആ​യി. പാ​വ​പ്പെ​ട്ട​വ​രു​ടെ ഡോ​ക്ട​ർ ആ​ക​ണ​മെ​ന്നാ​യി​രു​ന്നു ചേ​ട്ട​ന്‍റെ ആ​ഗ്ര​ഹം. മ​ക​ൾ എം​ബി​ബി​എ​സ് ക​ഴി​ഞ്ഞ് പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു. എ​ന്നെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം എ​നി​ക്കും വ​ള​ർ​ന്നു വ​രാ​നു​ള്ള വ​ലി​യൊ​രു സാ​ഹ​ച​ര്യം ചേ​ട്ട​ൻ ഒ​രു​ക്കി​യി​രു​ന്നു.

ഡോ​ക്ട​റേ​റ്റ് കി​ട്ടി, ക​ലാ​മ​ണ്ഡ​ല​ത്തി​ൽ അ​സി. പ്ര​ഫ​സ​റാ​യി ജോ​ലി ല​ഭി​ച്ചു. ഇ​തൊ​ക്കെ അ​ദ്ദേ​ഹ​ത്തി​നെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളെ മ​ന​സി​ൽ സൂ​ക്ഷി​ച്ചു​കൊ​ണ്ട്, ഒ​ട്ടും പ​ത​റാ​തെ മു​ന്നോ​ട്ടു പോ​യ​തു കൊ​ണ്ടാ​ണ്. ഇ​ട​യ്ക്ക് എ​വി​ടെ​യൊ​ക്കെ​യോ പ​ത​റി​യി​രു​ന്നു, മ​ന​സ് വി​ഷ​മി​ച്ചു പോ​യി​രു​ന്നു. അ​തി​നെ​യൊ​ക്കെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി, ചേ​ട്ട​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം മു​ന്നോ​ട്ടു​പോ​കാ​നാ​യി.’’ ഒ​രു വാ​ർ​ത്ത ചാ​ന​ലി​നോ​ട് ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

എ​റ​ണാ​കു​ള​ത്തെ ശ്രീ ​നാ​രാ​യ​ണ കോ​ള​ജ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു മ​ണി​യു​ടെ ഏ​ക മ​ക​ൾ ശ്രീ​ല​ക്ഷ്മി.

ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ചി​കി​ത്സ സ​ഹാ​യം ന​ല്‍​കു​ന്ന ഒ​രു ആ​ശു​പ​ത്രി​യും മ​ക​ളെ ‍ഡോ​ക്ട​റാ​ക്കു​ക എ​ന്ന​തും. അ​ദ്ദേ​ഹം അ​ത് പ​ല​പ്പോ​ഴും തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. അ​ച്ഛ​ന്‍റെ മ​ര​ണം ന​ല്‍​കി​യ വേ​ദ​ന​യി​ലാ​ണ് ശ്രീ​ല​ക്ഷ്മി പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ​തും അ​ഞ്ച് എ ​പ്ല​സും ഒ​രു ബി ​പ്ല​സും അ​ട​ക്കം നേ​ടു​ന്ന​തും.

തു​ട​ര്‍​ന്ന് പ്ല​സ് ടു​വി​നും മി​ക​ച്ച മാ​ര്‍​ക്ക് വാ​ങ്ങി. ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം മ​ക​ളെ ഒ​രു ഡോ​ക്ട​റാ​ക്ക​ണം എ​ന്ന​തു ത​ന്നെ​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ര​ണ്ടു വ​ര്‍​ഷ​ത്തോ​ളം കാ​ത്തി​രു​ന്ന് എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​നം ന​ട​ത്തി ശ്രീ​ല​ക്ഷ്മി എം​ബി​ബി​എ​സ് പ്ര​വേ​ശ​നം നേ​ടി​യ​ത്. മ​ക​ള്‍​ക്ക് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കോ​ള​ജി​ന് തൊ​ട്ട​ടു​ത്ത് ഒ​രു ഫ്‌​ളാ​റ്റ് വാ​ട​ക​യ്‌​ക്കെ​ടു​ത്ത് അ​വി​ടെ താ​മ​സി​ക്കു​ക​യാ​ണ് അ​മ്മ നി​മ്മി.

Tags : kalabhavan mani sreelakshmi movie news

Recent News

Corehub Up