x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മി​ത ബൈ​ജു മ​ല​യാ​ളി​യ​ല്ല, പ​ഞ്ചാ​ബി; അ​വ​കാ​ശ​വാ​ദം ഉ​യ​ർ​ത്തി ത​മി​ഴ് നി​ര്‍​മാ​താ​വ്


Published: April 23, 2026 11:35 AM IST | Updated: April 23, 2026 11:35 AM IST

ന​ടി മ​മി​ത ബൈ​ജു മ​ല​യാ​ളി​യ​ല്ലെ​ന്നും പ​ഞ്ചാ​ബി​യാ​ണെ​ന്നു​മു​ള്ള അ​വ​കാ​ശ​വാ​ദം ഉ​യ​ർ​ത്തി നി​ർ​മാ​താ​വ് ശി​വാ​ജി പ്ര​ഭു. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബാ​ലാ​ജി പ്ര​ഭു മ​മി​ത പ​ഞ്ചാ​ബി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​ത്.

മ​മി​ത ബൈ​ജു മ​ല​യാ​ള​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. അ​വ​ര് മ​ല​യാ​ളി​യാ​ണെ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​വ​ര്‍ മ​ല​യാ​ളി​യ​ല്ല, പ​ഞ്ചാ​ബി​യാ​ണ്.

അ​വ​ര്‍ തു​ട​ക്ക​ത്തി​ല്‍ നാ​ല​ഞ്ച് പ​ട​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തൊ​ന്നും അ​ത്ര ഓ​ടി​യി​ല്ലാ​യി​രു​ന്നു. ഒ​രു ഹീ​റോ​യോ ഹീ​റോ​യി​നോ ടോ​പ്പാ​യി വ​ര​ണ​മെ​ങ്കി​ല്‍ ആ ​സി​നി​മ വി​ജ​യി​ക്ക​ണം. ഒ​രു സി​നി​മ സൂ​പ്പ​ര്‍ ഹി​റ്റാ​ണെ​ന്ന് പ്രേ​ക്ഷ​ക​ര്‍ പ​റ​യാ​ന്‍ തു​ട​ങ്ങി​യാ​ല്‍ അ​തി​ല്‍ അ​ഭി​ന​യി​ച്ച​വ​രും ഉ​യ​രും.

ത​മി​ഴി​ല്‍ മ​മി​ത​ക്ക് ന​ല്ല ഭാ​വി​യു​ണ്ട്. മ​മി​ത​യു​ടെ സൂ​ര്യ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മോ ധ​നു​ഷി​നൊ​പ്പ​മു​ള്ള ചി​ത്ര​മോ വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​വ​രു​ടെ മാ​ര്‍​ക്ക​റ്റ് ഇ​നി​യും കൂ​ടും. ചി​ല​പ്പോ​ള്‍ അ​ടു​ത്ത ര​ജ​നി​കാ​ന്ത് പ​ട​ത്തി​ല്‍ നാ​യി​ക​യാ​വും. . 

ത​മി​ഴി​ല്‍ മ​മി​ത​യു​ടേ​താ​യി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത് സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ളാ​ണ്. വി​ഘ്നേ​ഷ് രാ​ജ​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ധ​നു​ഷ് നാ​യ​ക​നാ​വു​ന്ന കാ​ര, വെ​ങ്കി അ​റ്റ്‌​ലൂ​രി സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര്യ നാ​യ​ക​നാ​വു​ന്ന വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ് എ​ന്നി​വ​യാ​ണ് റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്.

ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റാ​ണ് മ​ല​യാ​ള​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന മ​മി​ത​യു​ടെ ചി​ത്രം. ഗി​രീ​ഷ് എ.​ഡി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​റൊ​മാ​ന്‍റി​ക് കോ​മ​ഡി​യി​ൽ നി​വി​ൻ പോ​ളി​യാ​ണ് നാ​യ​ക​ൻ.

Tags : Mamita Baiju Tamil producer shivaji prabhu

Recent News

Corehub Up